'അച്ഛന്‍ സ്‌ക്രിപ്റ്റ് വായിച്ച് ഓക്കേ പറഞ്ഞു, അതാണ് എന്റെ കോണ്‍ഫിഡന്‍സ്'; ധ്യാന്‍ ശ്രീനിവാസന്‍

ശ്രീനിവാസന്‍ നാളുകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനൊപ്പം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം 'ആപ്പ് കൈസേ ഹോ' തിയേറ്ററുകളിലേക്കെത്തുകയാണ്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ നാളുകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനൊപ്പം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്.

ലൗവ് ആക്ഷന്‍ ഡ്രാമ, പ്രകാശം പരക്കട്ടേ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ധ്യാനിന്റെ തിരക്കഥയില്‍ വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. അച്ഛന്‍ സ്‌ക്രിപ്റ്റ് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതാണ് ഈ പടവുമായി മുന്നോട്ട് പോകാനിടയായ കാരണമെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ഓക്കേ പറഞ്ഞതോടെ തനിക്ക് വലിയ ആത്മവിശ്വാസം തോന്നിയെന്നും അതാണ് ഈ സിനിമയില്‍ തനിക്കുള്ള ഏറ്റവും വലിയ വിശ്വാസമമെന്നും ധ്യാന്‍ പറയുന്നു.

Also Read:

Entertainment News
വാലിബൻ സാമ്പത്തികമായി നഷ്ടമല്ല, പക്ഷേ രണ്ടാം ഭാഗമില്ലെന്ന് തറപ്പിച്ച് പറയാം: ഷിബു ബേബി ജോൺ

കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമ നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 28ന് 'ആപ്പ് കൈസേ ഹോ' തിയേറ്ററുകളിലെത്തും. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം വള്ളുവനാടൻ സിനിമ കമ്പനി ത്രു ആണ് തിയേറ്ററിലെത്തിക്കുന്നത്.

അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി.പി ആർ ഓ മഞ്ജു ഗോപിനാഥ് ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്.

Content Highlights: Dhyan Sreenivasan says Sreenivasan liked the script of Aap Kaise Ho

To advertise here,contact us