അനിമലിനെ വിമർശിച്ചവർ രൺബീറിന്റെ പ്രകടനത്തെ പ്രശംസിച്ചു, ഈ വൈരുദ്ധ്യം മനസിലാകുന്നില്ല: സന്ദീപ് റെഡ്‌ഡി

പുതുതായി സ്‌കൂള്‍ മാറിവരുന്ന ഒരു കുട്ടിയോട് കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കുന്ന സീനിയോറിറ്റി പോലെയാണ് എനിക്കിത് തോന്നുന്നത്

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വങ്ക സംവിധാനം ചെയ്ത ആക്ഷൻ വയലൻസ് ചിത്രമായിരുന്നു അനിമൽ. റിലീസ് സമയത്ത് സിനിമയ്ക്ക് നേരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. വയലന്‍സ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു ‍ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ, അനിമൽ സിനിമയെ മോശമായി പറഞ്ഞവർ സിനിമയിലെ രൺബീറിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്തത് എന്ന് പറയുകയാണ് സംവിധായകൻ. കാരണം, ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ലെന്ന് അറിയുന്നത്കൊണ്ടാണ് ഇതെന്നും സന്ദീപ് പറഞ്ഞു. ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമയുമായി ബന്ധപ്പെട്ട ആളുകളെല്ലാം അനിമലിനെ കുറിച്ച് വളരെ മോശമായാണ് പറഞ്ഞത്. എന്നാല്‍, ഇതേ ആളുകളെല്ലാം രണ്‍ബീര്‍ തകര്‍ത്തുവെന്നാണ് പറഞ്ഞത്. എനിക്ക് രണ്‍ബീറിനോട് വ്യക്തിപരമായി അസൂയയൊന്നുമില്ല, പക്ഷെ ഈ വൈരുദ്ധ്യം എനിക്ക് മനസിലാകുന്നില്ല. ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് തനിക്ക് മനസിലായതെന്നാണ് സന്ദീപ് പറയുന്നത്.

Also Read:

Entertainment News
ഇന്റർവ്യൂ കൊടുക്കാൻ താത്പര്യമില്ലെന്ന് നീരജ്; 'അതുകൊണ്ട് സിനിമയുമില്ല' എന്ന് ട്രോളി ധ്യാൻ, വീഡിയോ വൈറൽ

ഞാന്‍ ഈ മേഖലയില്‍ പുതിയ ആളാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം ചെയ്യുന്ന ഒരാള്‍. എനിക്കെതിരേ ഇവര്‍ക്ക് എന്തും പറയാം. എന്നാല്‍, അടിക്കടി സിനിമ ചെയ്യുന്ന ഒരാള്‍ക്കെതിരേ അവരാരും ഒരിക്കലും വിമര്‍ശനം ഉന്നയിക്കില്ലെന്നും സന്ദീപ് കുറ്റപ്പെടുത്തുന്നു. പുതുതായി സ്‌കൂള്‍ മാറിവരുന്ന ഒരു കുട്ടിയോട് കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കുന്ന സീനിയോരിറ്റി പോലെയാണ് എനിക്കിത് തോന്നുന്നത്,' സന്ദീപ് പറഞ്ഞു.

അതേസമയം, രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Content Highlights: Sandeep Reddy says Animal's critics praised Ranbir's performance

To advertise here,contact us