ഖാൻമാർക്ക് ശേഷം ഇനി ബോളിവുഡ് ഭരിക്കുക വിക്കി കൗശലോ? 'ഛാവ'യിലൂടെ സൂപ്പർതാരനിരയിലേക്ക് ഉയർന്ന് താരം

മികച്ച അഭിപ്രായം ലഭിച്ച സിനിമ വളരെ പെട്ടെന്നാണ് 400 കോടി നേടിയെടുത്തത്

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു വാരം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 450 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ബോളിവുഡിലെ അടുത്ത സൂപ്പർതാരമാകും വിക്കി കൗശൽ എന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Also Read:

Entertainment News
ലാലേട്ടനെ കാണാൻ പോയി, പക്ഷെ കയ്യടി കൊണ്ടുപോയത് പ്രഭാസ്; ടീസറിനേക്കാൾ വൈറലായി കണ്ണപ്പ കമന്റ് സെക്ഷൻ

മികച്ച അഭിപ്രായം ലഭിച്ച സിനിമ വളരെ പെട്ടെന്നാണ് 400 കോടി നേടിയെടുത്തത്. മഹാരാഷ്ട്രയിൽ നിന്ന് മാത്രം ചിത്രം വലിയൊരു കളക്ഷൻ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർച്ചയായുള്ള വിജയങ്ങൾ സ്വന്തമാക്കുന്നതിലൂടെ വിക്കി കൗശൽ ബോക്സ് ഓഫീസിൽ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കെൽപ്പുള്ള നടനായി മാറുന്നു എന്നാണ് കണക്കുകൂട്ടൽ. പ്രശസ്ത ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശിന്റെ വാക്കുകൾ പ്രകാരം അനിമൽ എന്ന വൻ ഹൈപ്പ് സിനിമയോടൊപ്പം ക്ലാഷ് ചെയ്തിട്ടും വിക്കിയുടെ മുൻ ചിത്രമായ സാം ബഹാദൂർ ബോക്സ് ഓഫീസിൽ നിന്ന് 92.98 കോടി നേടി. ഇത് അദ്ദേഹത്തിന്റെ വളർന്നുവരുന്ന സ്റ്റാർഡത്തിന്റെ തെളിവാണെന്നാണ് തരൺ ആദർശ് പറയുന്നത്. ഇനി അടുത്ത സിനിമകൾ കൃത്യമായി തിരഞ്ഞെടുത്താൽ സൂപ്പർതാരനിരയിലേക്ക് വിക്കി കടക്കുമെന്നും തരൺ പറയുന്നു.

Also Read:

Entertainment News
ഡീഏജിങ്ങിൻ്റേയും വിഎഫ്എക്സിന്റെയും ആവശ്യമില്ല; ബില്ലയും വാലിയും വേതാളവുമായി തല

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് ഛാവ കടക്കുന്നത്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിച്ചത്. സ്ത്രീ 2, മിമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlights: Chhaava makes Vicky Kaushal the next superstar says trade analysts

To advertise here,contact us