സ്‌ക്രിപ്റ്റ് ഡബിൾ ഓക്കേ,അച്ഛൻ തന്ന കോൺഫിഡൻസ് ഗുണമായി;ആപ് കൈസേ ഹോയുടെ വിജയത്തിൽ ധ്യാൻ ശ്രീനിവാസൻ

ഫെബ്രുവരി 28നാണ് ആപ്പ് കെെസേ ഹോ തിയേറ്ററുകളിലെത്തിയത്

ഒരു ദിവസം നടക്കുന്ന രസകരമായ ഒരു പാര്‍ട്ടി, അവിടെ കൂട്ടുകാര്‍ വെക്കുന്ന അടിപൊളി ഒരു പണി അതാണ് 'ആപ് കൈസേ ഹോ'യുടെ ഇതിവൃത്തം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം ആപ്പ് കൈസേ ഹോ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ നാളുകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനൊപ്പം ബിഗ് സ്‌ക്രീനിലെത്തി എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

തന്റെ അച്ഛന്‍ സ്‌ക്രിപ്റ്റ് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതാണ് ഈ പടവുമായി മുന്നോട്ട് പോകാനിടയായ കാരണവും ആത്മവിശ്വാസവുമെന്ന് ധ്യാന്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അച്ഛന്റെ നല്ല വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം പടത്തിന്റെ വിജയത്തിലേക്ക് നയിച്ച സന്തോഷത്തിലാണ് ധ്യാന്‍ ഇപ്പോള്‍. ഇന്നലെ തിയേറ്ററുകളിലെത്തിയ ആപ് കൈസേ ഹോ മികച്ച പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Also Read:

Entertainment News
ഡീഏജിങ്ങിൻ്റേയും വിഎഫ്എക്സിന്റെയും ആവശ്യമില്ല; ബില്ലയും വാലിയും വേതാളവുമായി തല

അതേസമയം ഗൂഢാലോചന, ലൗവ് ആക്ഷന്‍ ഡ്രാമ, പ്രകാശം പരക്കട്ടേ തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം ധ്യാനിന്റെ തിരക്കഥയില്‍ വെള്ളിത്തിരയില്‍ എത്തിയ ചിത്രമാണ് ആപ്പ് കൈസേ ഹോ. കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമ നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. അജു വര്‍ഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിനും, അംജതും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം വള്ളുവനാടന്‍ സിനിമ കമ്പനി ത്രു ആണ് തിയേറ്ററിലെത്തിക്കുന്നത്. മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി.പി ആര്‍ ഓ മഞ്ജു ഗോപിനാഥ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്സ്‌ക്യൂറ, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്.

Content Highlights : Dhyan Sreenivasan about Aap Kaise Ho movie

To advertise here,contact us