'റെട്രോ' വെറും തുടക്കം മാത്രം, ഇനി വരുന്നത് അതിലും ഡോസ് കൂടിയ ഐറ്റം; 'വാടിവാസൽ' അപ്ഡേറ്റ് നൽകി വെട്രിമാരൻ

ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷകളായിരുന്നു സിനിമക്ക് മേലുണ്ടായിരുന്നത്. നോട്ട് എ ടീസർ എന്ന തലക്കെട്ടോടെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രം ഉടൻ ആരംഭിക്കുമെന്ന് നിർമാതാവ് കലൈപുലി എസ് താനു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ.

Also Read:

Entertainment News
മന്നത്ത് വിടാനൊരുങ്ങി ഷാരൂഖും കുടുംബവും; ഇനി താമസം പ്രതിമാസം 24 ലക്ഷം വാടക വരുന്ന ആഡംബരവസതിയിൽ

വാടിവാസലിന്റെ ഷൂട്ടിംഗ് മെയ്, ജൂണിൽ ആരംഭിക്കുമെന്നും ഇപ്പോൾ സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടക്കുകയെന്നുമാണ് വെട്രിമാരൻ പറഞ്ഞത്. ഒരു അവാർഡ് ദാന ചടങ്ങിൽ എത്തിയപ്പോഴായിരുന്നു ഇക്കാര്യം അദ്ദേഹം പറഞ്ഞത്. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.

Also Read:

Entertainment News
മനോജ് ബാജ്പേയിയുടെ കൂടെ അഭിനയിച്ചത് പറ‍ഞ്ഞ് ചാൻസ് ചോദിച്ചിട്ടുണ്ട്, നിരാശയായിരുന്നു ഫലം: നീരജ് മാധവ്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. റെട്രോ മെയ് ഒന്നിന് തിയേറ്ററിലെത്തും. ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Content Highlights: Suriya film Vaadivasal update by director vetrimaaran

To advertise here,contact us