മാർക്കോയുടെ വിജയം ആവർത്തിക്കുമോ?, ഇത്തവണ നായകൻ പെപ്പെ; 'കാട്ടാളൻ' ടൈറ്റിൽ പോസ്റ്റർ

മാർക്കോ നിർമിച്ച ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സ് നിർമിക്കുന്ന രണ്ടാമത്തെ സിനിമയാണ് കാട്ടാളൻ

'മാർക്കോ' എന്ന ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പോസ്റ്റർ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു. 'കാട്ടാളൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാനാകുന്നത്. 'പ്രൊഡക്ഷൻ നമ്പർ 2' എന്ന പേരിൽ അടുത്തിടെ സിനിമയുടെ അനൗൺസ്മെൻറ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

Also Read:

Entertainment News
ദുൽഖറിനും മുന്നേ ട്രെൻഡിങ് ആയ പൃഥ്വിയുടെ 'ഐ ആം ഗെയിം', വീണ്ടും വൈറലായി സിനിമയിലെ ഡയലോഗ്

നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്. മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്. പിആർഒ : ആതിര ദിൽജിത്, വൈശാഖ് വടക്കേവീട്, ജിനു അനിൽ കുമാർ

Content Highlights: Kattalan starring antony peppe first look out now

To advertise here,contact us