ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം ആണ് 'ഐ ആം ഗെയിം'. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ പുറത്തുവിട്ടിരുന്നു. വലിയ സ്വീകരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. 'ടൈറ്റിലിന് പിന്നാലെ പൃഥ്വിരാജിന്റെ ത്രില്ലർ എന്ന ചിത്രത്തിലെ ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഐ ആം റെഡി എന്നർത്ഥം വരുന്ന പ്രയോഗമാണ് 'ഐ ആം ഗെയിം'. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ത്രില്ലർ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ പൊലീസ് കഥാപാത്രം വില്ലനോട് 'ഐ ആം ഗെയിം, ഗെയിം ഫോർ എനി ഗെയിം' എന്ന് പറയുന്നുണ്ട്. ഈ ഡയലോഗാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഞാൻ റെഡിയാണ്' എന്നാണ് ഇതിലൂടെ പൃഥ്വിരാജ് ഉദ്ദേശിക്കുന്നത്. പോസ്റ്റർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലാകെ പൃഥ്വിയുടെ ഈ സീൻ ആണ് വൈറലാകുന്നത്.
എന്തായാലും ഇതോടെ ദുൽഖർ സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷയേറുകയാണ്. 'വ്യത്യസ്തമായ ഒരു ജോണറിൽ കഥ പറയുന്ന സിനിമയാണിത്. ടൈറ്റിൽ മുതൽ അൽപ്പം ക്ലാസ് മൂഡിൽ തന്നെ പോകണമെന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. പുതുമയാർന്ന ശൈലിയിൽ കഥ പറയുന്ന സിനിമയാണിത്. അതിനാൽ തന്നെ ടൈറ്റിൽ മുതൽ അത്തരത്തിൽ വ്യത്യസ്തമായ ടോണിൽ പോകണമെന്നുണ്ടായിരുന്നു', എന്നാണ് ടൈറ്റിലിനെക്കുറിച്ച് സംവിധായകൻ നഹാസ് ഹിദായത്ത് റിപ്പോർട്ടറിനോട് പറഞ്ഞത്.
The idiom "I'M GAME" was used in a dialogue in Prithviraj and B Unnikrishnan's 2010 film "The Thriller". It means "I am ready."#ImGame #DQ40 #DulquerSalmaan pic.twitter.com/OLjSik0DaR
What does #ImGame imply as a movie title? pic.twitter.com/Y3oeP0edZV
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ഒരു മാസ് കൊമേർഷ്യൽ എന്റർടൈയ്നർ ആയിട്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.
2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.
Content Highlights: Prithviraj dialogue goes viral after Dulquer film I am Game poster release