600 കോടിയുടെ അല്ലു ചിത്രം എന്ന് തുടങ്ങും? 'അറ്റ്ലീ 6' സംബന്ധിച്ച് പുതിയ റിപ്പോർട്ട്

സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു

തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച സംവിധായകനാണ് അറ്റ്ലീ. സമ്മിശ്ര പ്രതികരണങ്ങളാണ് മിക്ക അറ്റ്ലീ സിനിമകൾക്കും ലഭിക്കുന്നതെങ്കിലും സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളാണ് നേടുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാൻ എന്ന ഹിറ്റ് സിനിമയ്ക്ക് അടുത്ത അറ്റ്ലീ സിനിമയ്ക്കായി എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്. അല്ലു അർജുനാണ് അടുത്ത സിനിമയിൽ നായകനായി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് 123 തെലുഗു റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വർഷത്തോടെ സിനിമ റിലീസ് ചെയ്യുമെന്നുമാണ് സൂചന.

നേരത്തെ സിനിമയുടെ ബജറ്റ് സംബന്ധിച്ചും സിനിമയിലെ അല്ലുവിന്റെയും അറ്റ്ലീയുടെയും പ്രതിഫലം സംബന്ധിച്ചുമുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും വാർത്തകളുണ്ട്. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read:

Entertainment News
നിങ്ങളുടെ കണ്ണിൽ മാത്രമാണ് ധനുഷ്, എനിക്ക് അദ്ദേഹം പ്രദീപ് രംഗനാഥൻ മാത്രമാണ്; അശ്വത് മാരിമുത്തു

അതേസമയം, സൽമാൻ ഖാൻ, കമൽ ഹാസൻ എന്നിവരെ നായകന്മാരാക്കി അറ്റ്ലീ ഒരു ചിത്രം ഒരുക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ കഥയിൽ കമൽ ഹാസനും സൽമാൻ ഖാനും താല്പര്യം പ്രകടിപ്പിച്ചെന്നും ഇപ്പോഴുള്ള സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഈ സിനിമയിലേക്ക് കടക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീട് ഈ സിനിമ ഉപേക്ഷിച്ചെന്നും വാർത്തകൾ വന്നിരുന്നു.

Content Highlights: Allu Arjun and Atlee's film to go on floors in mid-2025

To advertise here,contact us