മോഹൻലാലിനും വിജയ്‌ക്കൊപ്പവും അഭിനയിക്കാൻ വിളിച്ചു, പറ്റില്ലെന്ന് പറഞ്ഞു ആദ്യം ജാഡയിട്ടു: ജീവ

'ഡയറക്ടര്‍ നേസന്‍ സാറടക്കം പലരും നിര്‍ബന്ധിച്ചപ്പോഴാണ് ഞാന്‍ ആ സീന്‍ ചെയ്തത്'

വിജയ്‍യും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ ജില്ല. ആര്‍ ടി നേസന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ നടൻ ജീവയും എത്തിയിരുന്നു. എന്നാല്‍ ആ സീനില്‍ തനിക്ക് ആദ്യം അഭിനയിക്കാന്‍ താല്പര്യമില്ലായിരുന്നെന്ന് പറയുകയാണ് ജീവ. അവര്‍ രണ്ടുപേരും ഉള്ളപ്പോള്‍ ഞാന്‍ അവിടെ നിന്നിട്ട് എന്ത് ചെയ്യാനാണ് എന്ന ചിന്ത തനിക്കുണ്ടായിരുന്നുവെന്നും സിനിമയിൽ തന്റെ സാന്നിധ്യവും ഉണ്ടായാല്‍ നന്നായിരിക്കുമെന്ന് ആദ്യം പറഞ്ഞത് ചിത്രത്തിന്റെ ക്യാമറാമാനായിരുന്നെന്നും ജീവ കൂട്ടിച്ചേര്‍ത്തു. സിനിമാവികടന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ജില്ലയുടെ ആ ഗാനരംഗത്തില്‍ ഞാനും കൂടെ വന്നാല്‍ നന്നായിരിക്കുമെന്ന് ആദ്യം പറഞ്ഞത് അതിന്റെ ക്രൂവിലെ ആരോ ആയിരുന്നു. എനിക്ക് തോന്നുന്നത് ആ സിനിമയുടെ ക്യാമറാമാന്‍ ആണെന്നാണ്. ജില്ലക്ക് മുമ്പ് ഞാന്‍ വിജയ് സാറിന്റെ കൂടെ നന്‍പനിലും ലാല്‍ സാറിന്റെ കൂടെ കീര്‍ത്തിചക്രയിലും അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ രണ്ട് പേരും ഒന്നിക്കുന്ന സിനിമയില്‍ ഞാന്‍ തല കാണിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, ആദ്യം ഞാന്‍ പറ്റില്ലെന്ന് പറഞ്ഞ് ജാഡയിട്ട് നിന്നു.

Also Read:

Entertainment News
ഒരു വയസുള്ള കുട്ടി 'മാർക്കോ' കാണുന്ന വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ;വിമർശനം ഉയര്‍ന്നതോടെ പിൻവലിച്ചു

കാരണം, അവര്‍ രണ്ടുപേരും ഉള്ളപ്പോള്‍ ഞാന്‍ അവിടെ നിന്നിട്ട് എന്ത് ചെയ്യാനാണ്. പിന്നീട് ഡയറക്ടര്‍ നേസന്‍ സാറടക്കം പലരും നിര്‍ബന്ധിച്ചപ്പോഴാണ് ഞാന്‍ ആ സീന്‍ ചെയ്തത്. സെറ്റില്‍ ഞാനെത്തിയപ്പോള്‍ വിജയ് സാറും ലാല്‍ സാറും തമ്മില്‍ നല്ല ബോണ്ടായിരുന്നു. അന്ന് പഴയ കഥകളൊക്കെ പറഞ്ഞ് ഒരുമിച്ച് ഭക്ഷണം കഴിച്ച് ജോളിയായിരുന്നു. രണ്ട് പേരുടെ കൂടെയും വെവ്വേറെ പടങ്ങള്‍ ചെയ്‌തെങ്കിലും അവര്‍ രണ്ട് പേരുമുള്ള പടത്തില്‍ ചെന്നത് നല്ലൊരു അനുഭവമായിരുന്നു,’ ജീവ പറഞ്ഞു.

Content Highlights:  Jiiva talks about acting in Jilla movie

To advertise here,contact us