സർദാർ 2 ചിത്രീകരണത്തിനിടെ കാർത്തിക്ക് പരിക്ക്; ഷൂട്ടിങ് നിർത്തിവെച്ചു

ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്

തമിഴ് നടൻ കാർത്തിക്ക് സിനിമാ ചിത്രീകരണത്തിനിടയിൽ പരിക്കെന്ന് റിപ്പോർട്ട്. സർദാർ 2 എന്ന സിനിമയിലെ ഒരു സുപ്രധാന രംഗം ചിത്രീകരണത്തിനിടയിലാണ് കാർത്തിക്ക് കാലിന് പരിക്കേറ്റത്. ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൈസൂരുവില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ നടനെ ആശുപത്രിയിലേക്ക് മാറ്റുകയും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കാർത്തി ആരോഗ്യം വീണ്ടെടുത്തയുടൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് വിവരം.

Also Read:

Entertainment News
'ഇഡ്‌ലി കടൈ' തുറക്കാൻ സമയമെടുക്കും? ധനുഷ് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോർട്ട്

2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സർദാർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ. സർദാർ 2 വിൽ എസ്ജെ സൂര്യയാണ് കാർത്തിയുടെ വില്ലനായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മാതാവും എ വെങ്കിടേഷ് സഹനിര്‍മ്മാതാവുമായ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി.

Content Highlights: Karthi injures his leg on sets of Sardar 2

To advertise here,contact us