'മാനുഷിക പരിഗണന ഉണ്ടാവേണ്ടതാണ്'; അഹാന 'നാൻസി റാണി' പ്രമോഷന് പങ്കെടുക്കാത്തതിൽ സംവിധായകന്റെ ഭാര്യ

'മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്'

നാൻസി റാണി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ നടി അഹാന കൃഷ്ണ പങ്കെടുക്കാതിരുന്നത് ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിലെ നടിയുടെ അസാന്നിധ്യമാണ് ചർച്ചയാകുന്നത്. ഇതിനെതിരെ അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന പരിപാടിയിൽ പ്രതികരിച്ചു. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നണ്ടായിരുന്നിരിക്കാം. എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

'അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല", എന്ന് നൈന പറഞ്ഞു.

നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് നാൻസി റാണി. സിനിമ റിലീസിന് ഒരുങ്ങുന്ന വേളയിൽ 2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനുവിന്റെ വിയോ​ഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം.

Also Read:

Entertainment News
600 കോടിയുടെ അല്ലു ചിത്രം എന്ന് തുടങ്ങും? 'അറ്റ്ലീ 6' സംബന്ധിച്ച് പുതിയ റിപ്പോർട്ട്

മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി. അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, ഇർഷാദ്, റോയി സെബാസ്റ്റ്യൻ, മല്ലികാ സുമാരൻ, ലെന, മാല പാർവതി, ദേവിഅജിത്ത്, പോളി വിൽസൺ, വിശാഖ് നായർ, അനീഷ് ജി മേനോൻ, കോട്ടയം രമേശ്, സുധീർ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, തെന്നൽ അഭിലാഷ്, വിഷ്ണുഗോവിന്ദ്, സോഹൻ സിനുലാല്‍, നന്ദു പൊതുവാൾ, കോട്ടയം പുരുഷൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

Content Highlights: Nancy Rani movie Director's wife against Ahaana Krishna

To advertise here,contact us