മാര്‍ക്കോ, ആവേശം പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിന്? സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ? രഞ്ജിനി

'മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?'

സിനിമകളിൽ വർധിച്ചു വരുന്ന വയലൻസിനെതിരെ കുറിപ്പുമായി നടി രഞ്ജിനി. മികച്ച തിരക്കഥകൾ കൊണ്ടും ഫിലിം മേക്കിങ് കൊണ്ടും മറ്റ് ഇൻഡസ്ട്രികൾ അസൂയപ്പെട്ടിരുന്ന മലയാളം എന്തിനാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കൊറിയൻ സിനിമകളുടെ പാത പിന്തുടരുന്നതെന്ന് രഞ്ജിനി ചോദിച്ചു. മാർക്കോ, ആവേശം, റൈഫിൾ ക്ലബ് പോലുള്ള സിനിമകൾ എന്തിനാണ് നിർമിക്കുന്നതെന്നും നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.

'അനന്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ഫിലിം മേക്കിംഗ്, അഭിനയം ഇവയ്ക്കൊക്കെ പേര് കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റ് ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?,'

Also Read:

Entertainment News
അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം ചോദിച്ചപ്പോഴുണ്ടായ അനുഭവം വേദനിപ്പിച്ചിരുന്നു: സുജിത്ത് വാസുദേവ്

'ഞാന്‍ മലയാള സിനിമയുടെ ഭാഗമാണ് എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിംഗിനാലും ലഹരി ഉപയോഗത്താലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ മുറിപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അത്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ സി ഡാനിയേല്‍, കെ ജി ജോര്‍ജ്, അരവിന്ദന്‍, എം ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനര്‍ സൃഷ്ടിക്കപ്പെട്ട ഇടമാണ് ഇത്. തങ്ങളുടെ സിനിമകളിലൂടെ അവര്‍ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചു,' രഞ്ജിനി കുറിപ്പിൽ പറയുന്നു.

Content Highlights: Actress Ranjini comments about the influence of violence in movie on the society

To advertise here,contact us