600 കോടി മാത്രമല്ല, അഞ്ച് നായികമാരും; അല്ലു അർജുൻ-അറ്റ്ലീ പടം പറയുന്നത് പുനർജന്മ കഥ?

ജാൻവി കപൂറുമായി ഇതിൽ ഒരു കഥാപാത്രത്തിനായി ചർച്ചകൾ നടക്കുന്നതായും സൂചനകളുണ്ട്

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്ന സിനിമ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നതും. ഇപ്പോഴിതാ സിനിമയുടെ കഥ സംബന്ധിച്ച റിപ്പോർട്ടുകളാണ് ശ്രദ്ധ നേടുന്നത്.

പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയകാലഘട്ടത്തിലേതുമാണെന്നാണ് സൂചന.

മാത്രമല്ല ഈ ചിത്രത്തിൽ അഞ്ച് നായികമാരുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ജാൻവി കപൂറുമായി ഇതിൽ ഒരു കഥാപാത്രത്തിനായി ചർച്ചകൾ നടക്കുന്നതായും സൂചനകളുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് 123 തെലുഗു റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വർഷത്തോടെ സിനിമ റിലീസ് ചെയ്യുമെന്നുമാണ് സൂചന.

Also Read:

Entertainment News
'വല്ലാതെ ന്യായീകരിക്കരുത്, അവസരവാദമെന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല'; ജഗദീഷിനെതിരെ എംഎ നിഷാദ്

നേരത്തെ സിനിമയുടെ ബജറ്റ് സംബന്ധിച്ചും സിനിമയിലെ അല്ലുവിന്റെയും അറ്റ്ലീയുടെയും പ്രതിഫലം സംബന്ധിച്ചുമുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും വാർത്തകളുണ്ട്. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Reports that Allu Arjun and Atlee movie to talk about reincarnation

To advertise here,contact us