ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് രേഖാചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. ചിത്രം ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ എഐ ഉപയോഗിച്ച് ചിത്രീകരിച്ച മമ്മൂട്ടിയുടെ സീനുകൾക്കും മികച്ച അഭിപ്രായങ്ങള് ലഭിക്കുന്നുണ്ട്.
ഒരു ഇന്ത്യൻ സിനിമയിൽ അഭിനേതാവിന്റെ ചെറുപ്പകാലത്തിനെ എഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചതിലെ ഏറ്റവും മികച്ച വർക്ക് ആണ് രേഖാചിത്രത്തിലേത് എന്നാണ് കമന്റുകൾ. മലയാള സിനിമ എല്ലാ കാലവും ടെക്നിക്കൽ ക്വാളിറ്റിയിൽ മികച്ചുനിൽക്കുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ എഐ രംഗങ്ങളും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സോണി ലൈവിൽ ആണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില് ഒരുപിടി നല്ല സിനിമകള് നിര്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറ’ത്തിന്റെയും വന് വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന് മെഗാ മീഡിയ എന്നീ ബാനറുകളില് വേണു കുന്നപ്പിള്ളി നിര്മിച്ച സിനിമയാണ് ‘രേഖാചിത്രം’.
Mollywood's Technical Quality >> 🙇❤️🔥#RekhaChitram | #Mammootty pic.twitter.com/sZ2S2s0Aka
That was a pure goosebumps material in theaters 🙇♂️🙆♂️🔥AI Recreated @mammukka in #Rekhachithram ✍Best work in Indian cinema for recreating a younger version on actor using AI, imo. 😉🤝🏻 pic.twitter.com/Lh4eLhHPZK
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഓരോ താരങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ട്.
Content highlights: AI Mammootty receives great response after rekhachithram OTT release