ആര്‍മി ഓഫിസര്‍ ആകാനായിരുന്നു ആഗ്രഹം; സിനിമയിലെത്തിയ കഥ പറഞ്ഞ് ഓഫീസറിലെ 'വില്ലത്തി'

"വല്യച്ചനും വല്യമ്മച്ചിയുമടക്കം കുടുംബത്തിലെ പലരും പട്ടാളത്തിലുണ്ടായിരുന്നു"

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്‍ ഗ്യാങ്ങിലെ അന്നയെ അവതരിപ്പിച്ചുകൊണ്ട് മിന്നുന്ന പ്രകടനം കാഴ്ചവെച്ച പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് പുതുമുഖതാരമായ ഐശ്വര്യ രാജ്. സിനിമയോടോ അഭിനയത്തോടോ തനിക്ക് ചെറുപ്പത്തില്‍ വലിയ താല്‍പര്യമില്ലായിരുന്നെന്ന് പറയുകയാണ് ഐശ്വര്യ.

ആര്‍മി ഓഫീസറാകാനായിരുന്നു ചെറുപ്പത്തില്‍ തന്റെ ആഗ്രഹമെന്നും പിന്നീട് കോളേജ് കാലത്ത് നാടകത്തിന്റെ ഭാഗമായതാണ് അഭിനയം കരിയറാക്കണമെന്ന് തീരുമാനത്തിലേക്ക് നയിച്ചതെന്നും ഐശ്വര്യ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Also Read:

Entertainment News
എമ്പുരാന്റെ സ്‌ക്രീനിൽ മമ്മൂട്ടിയുമെത്തും? 'കട്ട വെയ്റ്റിംഗ്' എന്ന് ആരാധകർ

'ആര്‍മി ഓഫീസറാകാനായിരുന്നു താല്‍പര്യം. വല്യച്ചനും വല്യമ്മച്ചിയുമടക്കം കുടുംബത്തിലെ പലരും പട്ടാളത്തിലുണ്ടായിരുന്നു. അവരുടെ കഥകള്‍ കേട്ട് എങ്ങനെയെങ്കിലും ആര്‍മി ഓഫീസര്‍ ആകണം എന്ന് ആഗ്രഹം തോന്നി. അതിനുവേണ്ടി അഞ്ചാറ് വര്‍ഷം തയ്യാറെടുത്തിരുന്നു. പഠനകാലത്ത് എന്‍സിസിയുടെ നാഷണല്‍ ക്യാമ്പുകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്.

അതിനിടയില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തിന്റെ ഭാഗമായി. യുവജനോത്സവത്തിന് വേണ്ടിയായിരുന്നു അത്. ആ നാടകത്തിലെ പ്രകടനത്തിന് അഭിനന്ദനം ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹമൊന്നും തോന്നിയിരുന്നില്ല.

Also Read:

Entertainment News
'നയൻ‌താര മാത്രമല്ല കുട്ടികളും വ്രതത്തിലാണ്'; മൂക്കുത്തി അമ്മനാകാനുള്ള ഒരുക്കത്തെക്കുറിച്ച് നിർമാതാവ്

കോളേജില്‍ വെച്ച് വീണ്ടും നാടകം ചെയ്തു. അപ്പോഴാണ് അഭിനയിക്കാനുള്ള ആഗ്രഹം ശക്തമായത്. എക്‌സ്ട്ര കരിക്കുലര്‍ ആക്ടിവിറ്റിയ്ക്ക് അപ്പുറം അഭിനയത്തെ നോക്കികാണാന്‍ തുടങ്ങിയത് അപ്പോഴാണ്. ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നില്ലേ, അങ്ങനെയൊരു തോന്നാലായിരുന്നു അഭിനയിക്കുമ്പോള്‍ തോന്നിയിരുന്നത്.

വേറെന്ത് ചെയ്യുമ്പോഴും കിട്ടാത്ത സന്തോഷവും സ്വാതന്ത്ര്യവും കംഫര്‍ട്ടും അഭിനയിക്കുമ്പോള്‍ ലിഭിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അഭിനയത്തിലേക്ക് സീരിയസായി തിരിയുന്നത്. കാസ്റ്റിങ് കോള്‍സ് കൊടുക്കാന്‍ തുടങ്ങി. ഞാന്‍ ആദ്യമായി ഓഡിഷന് പോയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. 2023 ഒക്ടോബര്‍ മുതല്‍ ഈ സിനിമയുടെ ഒപ്പം സഞ്ചരിക്കാന്‍ തുടങ്ങിയതാണ്,' ഐശ്വര്യ രാജ് പറയുന്നു.

Also Read:

Entertainment News
ആദ്യ സിനിമയ്ക്ക് ശേഷം, പിന്നീട് ഓഡിഷന് പോയത് ആ ഹിന്ദി സീരിസിന് വേണ്ടി മാത്രം; മഞ്ജു വാര്യർ

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച പ്രകടനവുമായി തിയേറ്ററുകളില്‍ തുടരുകയാണ്. ചിത്രം 50 കോടിയാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ജോസഫ്, നായാട്ട് സിനിമകളുടെ തിരക്കഥാകൃത്തും ഇലവീഴാപൂഞ്ചിറയുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

Content Highlights: Officer on Duty fame Aiswarya Raj about her dream to become a army officer

To advertise here,contact us