ഈ മാച്ച് തകർക്കുമോ എന്നറിയാൻ അധികം കാത്തിരിക്കേണ്ട; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം 'ടെസ്റ്റ്' ഉടനെത്തുന്നു

ചിത്രത്തിൽ നടി മീര ജാസ്മിനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത 'ടെസ്റ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് സിനിമയുടെ കഥ.

Also Read:

Entertainment News
'റെട്രോ മമ്മൂട്ടിയുഗം' മുതൽ നാഗചൈതന്യയുടെ കരിയർ ബെസ്റ്റ് വരെ; ഈ വാരത്തിലെ ഒടിടി റിലീസുകൾ

ഈ ചിത്രത്തിൽ നടി മീര ജാസ്മിനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ഈ ചിത്രം. വൈ നോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം, കടസീല ബിരിയാണി, മണ്ടേല, തമിഴ് പടം 2, വിക്രം വേദ മുതലായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടിയ നിര്‍മാണ കമ്പനി ആണ് വൈനോട്ട് സ്റ്റുഡിയോസ്. പത്ത് വര്‍ഷത്തിന് ശേഷം മീര ജാസ്​മിന്‍റ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ടെസ്റ്റിലൂടെ നടക്കുന്നത്. പിആർഒ- ശബരി.

Content Highlights: Test movie release date announced

To advertise here,contact us