മമ്മൂട്ടിയും മോഹൻലാലും സൂപ്പർതാരങ്ങൾ മാത്രമല്ല,സിനിമാവിജയത്തിനപ്പുറം നടന്മാർ ചിന്തിക്കണം;റസൂൽ പൂക്കുട്ടി

സിനിമകൾ ഒരിക്കലും സമൂഹത്തെ സ്വാധീനിക്കില്ലെന്നും സിനിമകളിലെ നായകന്മാരിൽ ഒരു പ്രതിപുരുഷനെ കാണുന്നത് കൊണ്ടാണ് സിനിമകളിലെ വയലൻസ് സ്വാധീനിക്കുന്നതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു

സിനിമകളിലെ വയലൻസ് സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നു എന്ന ചർച്ചകൾ ഇപ്പോൾ നടക്കുകയാണ്. ഇപ്പോഴിതാ അതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്കർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി.

സിനിമകൾ ഒരിക്കലും സമൂഹത്തെ സ്വാധീനിക്കില്ലെന്നും സിനിമകളിലെ നായകന്മാരിൽ ഒരു പ്രതിപുരുഷനെ കാണുന്നത് കൊണ്ടാണ് സിനിമകളിലെ വയലൻസ് സ്വാധീനിക്കുന്നതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി പോലെയുള്ള സൂപ്പർതാരങ്ങൾക്കുമപ്പുറം നീതിബോധത്തിന്റെ പ്രതിരൂപമാണെന്നും റിപ്പോർട്ടറിനോട് റസൂൽ പൂക്കുട്ടി പ്രതികരിച്ചു.

'സിനിമകൾ ഒരിക്കലും സമൂഹത്തെ സ്വാധീനിക്കില്ല. നമ്മൾ കഥാപാത്രങ്ങളിൽ ഒരു പ്രതിപുരുഷനെ കാണുന്നതുകൊണ്ടാണ് സിനിമകളിലെ വയലൻസ് സ്വാധീനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ഇന്ന് സിനിമയിൽ അഭിനയിക്കുന്ന നടൻമാർ മാത്രമല്ല അവർ നമുക്ക് നീതിബോധത്തിന്റെ പ്രതിരൂപം കൂടിയാണ്. ഞാൻ ഈ ഡയലോഗ് പറയണമോ, എന്റെ ഈ സിനിമയിൽ ഇത്രയും വയലൻസ് കാണിക്കണമോ എന്നുള്ളത് ഒരു സിനിമയുടെ വിജയത്തിനപ്പുറം നടൻമാർ ചിന്തിക്കേണ്ട കാര്യമാണ്', റസൂൽ പൂക്കുട്ടി പറഞ്ഞു.

Content Highlights: Cinema does not influence people says Rasool Pookutty

To advertise here,contact us