ശക്തമായ രാഷ്ട്രീയം സംസാരിക്കാൻ മറ്റൊരു മാരി സെൽവരാജ് ചിത്രം കൂടി; ധ്രുവ് വിക്രമിന്റെ 'ബൈസൺ' ഫസ്റ്റ് ലുക്ക്

തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്

വാഴൈ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് 'ബൈസൺ കാലമാടൻ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. പാ രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്രുവ് വിക്രം ആണ്. ഒരു സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ രണ്ട് ലുക്കിലാണ് ധ്രുവ് വിക്രം എത്തുന്നതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ അർജുന അവാർഡ് സ്വന്തമാക്കിയ ആദ്യ കബഡി കളിക്കാരൻ കൂടിയാണ് മാനത്തി ഗണേശൻ. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന് സംഗീതം നല്കുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.

A rooted beast for the right 🦬#MariSelvaraj's untamed #BISON#happybirthday_mariselvaraj #BisonKaalamaadan First Look is out now 🔥@applausesocial @NeelamStudios_ @nairsameer @deepaksegal @mari_selvaraj @Tisaditi #DhruvVikram @anupamahere @LalDirector @PasupathyMasi… pic.twitter.com/dEAtG7hzcf

ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നവയാണ് മാരി സെൽവരാജ് ചിത്രങ്ങൾ. തന്റെ ആദ്യ ചിത്രം പരിയേറും പെരുമാൾ മുതൽ അവസാനം പുറത്തിറങ്ങിയ വാഴൈ വരെ തമിഴ്‌നാടിന്റെ ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ചിത്രങ്ങളായിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ മാമന്നൻ, വാഴൈ തുടങ്ങിയ സിനിമകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ധ്രുവ് വിക്രം നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ബൈസൺ'. 2020 ൽ പ്രഖ്യാപിച്ച ചിത്രം 2024 മെയ് മാസത്തിലാണ് ചിത്രീകരണം ആരംഭിച്ചത്.

Content Highlights: Maari Selvaraj film Baison first look out now

To advertise here,contact us