100 കോടിയിലധികം കളക്ഷൻ, എങ്കിലും സാമ്പത്തിക നഷ്ടം; അക്ഷയ് കുമാർ ചിത്രം ഒടിടിയിൽ

ജനുവരി 24 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്

അക്ഷയ് കുമാര്‍ നായകനായെത്തിയ പുതിയ ചിത്രമാണ് സ്‍കൈ ഫോഴ്സ്. തിയേറ്ററിൽ മികച്ച നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ റെന്റൽ വ്യവസ്ഥയിൽ ലഭ്യമായിരിക്കുകയാണ്. 349 രൂപയ്ക്കാണ് ചിത്രം കാണാൻ കഴിയുക.

ഈ വർഷം ജനുവരി 24 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച നിരൂപ പ്രശംസ ഏറ്റുവാങ്ങിയ സിനിമ 140 കോടിയോളം രൂപ നേടുകയും ചെയ്തു. എന്നാൽ 150 കോടിയിലധികമായിരുന്നു സിനിമയുടെ ബജറ്റ് എന്നതിനാൽ സ്കൈ ഫോഴ്സ് സാമ്പത്തികമായ നഷ്ടമാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്.

1965-ലെ ഇന്തോ-പാകിസ്ഥാൻ വ്യോമയുദ്ധത്തെയും പാകിസ്ഥാൻ സർഗോധ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ആദ്യ വ്യോമാക്രമണത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. വിംഗ് കമാൻഡർ കുമാർ ഓം അഹൂജ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ സിനിമയിൽ അവതരിപ്പിച്ചത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlights: Sky Force out on OTT

To advertise here,contact us