ഓം ശാന്തി ഓം ഇറങ്ങി 18 വർഷമായെന്നോ, ഷാരൂഖ് വേദിയിൽ ഡിസ്കോ ആടുമ്പോൾ വിശ്വസിക്കാനാവില്ല! എന്നാ എനർജിയാ..

ഷാരൂഖ് നായകനായി എത്തിയ സൂപ്പർഹിറ്റ് സിനിമയായ ഓം ശാന്തി ഓമിലെ 'ദർഡ്-ഇ-ഡിസ്കോ' എന്ന ഗാനത്തിന് നടൻ ചുവടുവെക്കുന്ന വീഡിയോ ആണ് ചർച്ചയാകുന്നത്.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ എല്ലാവർക്കും ഇഷ്ടമാണ്. സിനിമയിലെ പ്രകടനം പോലെ തന്നെ ആരാധകരുണ്ട് ഷാരൂഖിന്റെ ഓഫ് സ്ക്രീൻ പെർഫോമൻസിനും. അവാർഡ് ഷോകളിൽ തന്റെ അടിപൊളി ഡാൻസ് കൊണ്ടും തമാശകൾ കൊണ്ടും നടൻ ആരാധകരെ കൈയിലെടുക്കാറുണ്ട്. ഇപ്പോഴിതാ IFFI അവാർഡിലെ നടന്റെ ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

ഷാരൂഖ് നായകനായി എത്തിയ സൂപ്പർഹിറ്റ് സിനിമയായ ഓം ശാന്തി ഓമിലെ 'ദർഡ്-ഇ-ഡിസ്കോ' എന്ന ഗാനത്തിന് നടൻ ചുവടുവെക്കുന്ന വീഡിയോ ആണ് ചർച്ചയാകുന്നത്. ഗാനമിറങ്ങി 18 വർഷത്തിന് ശേഷവും അതേ എനർജിയോടെ ഷാരൂഖ് തകർത്താടുന്നു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. താരത്തിന്റെ പുതിയ ലുക്കിനെക്കുറിച്ചും ആരാധകർ കുറിച്ചു. ഗംഭീര ഫിറ്റ്നസ് ആണ് ഷാരൂഖിന്റേതെന്നും ആരാധകർ പറയുന്നുണ്ട്. ഈ പ്രായത്തിലും നല്ല രീതിയിൽ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന താരത്തിനെ ആരാധകർ പുകഴ്ത്തുന്നുണ്ട്.

VIDEO: Shah Rukh Khan dancing on Dard e Disco after 18 years. Uff 🔥#ShahRukhKhan #IIFA2025 pic.twitter.com/mITcapEI9o

അതേസമയം, ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കിംഗ്’ ആണ് ഷാരൂഖിന്റെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. പത്താന്‍, വാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 2026 പകുതിയോടെ ചിത്രം റിലീസ് ചെയ്യും. ഷാരൂഖിനെ കൂടാതെ അഭിഷേക് ബച്ചൻ, സുഹാന ഖാൻ, അഭയ് വർമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Shahrukh Khans new dance video goes viral

To advertise here,contact us