തിയേറ്ററുകളില്‍ നിര്‍ത്താതെ ചിരി; പരിവാറിലെ പാട്ടും ട്രെന്‍ഡിങ്ങില്‍

സന്തോഷ് വര്‍മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന 'എന്താണെന്നറിയില്ല' എന്ന പാട്ട് മികച്ച അഭിപ്രായം നേടുന്നുണ്ട്

ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത പരിവാര്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നോട്ട് കുതിക്കുന്നു.

ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റര്‍ടൈനറാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വയലന്‍സും ത്രില്ലറും കണ്ട് പിരിമുറുക്കത്തില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു ചിരി പടം സമ്മാനിക്കുക എന്ന ലക്ഷ്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

കുടുംബബന്ധങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരുടെ പ്രകടനങ്ങള്‍ക്കാണ് കയ്യടി ഉയരുന്നത്.

സിനിമയ്‌ക്കൊപ്പം ചിത്രത്തിലെ പാട്ടുകളും ട്രെന്‍ഡിങ്ങാവുന്നുണ്ട്. സന്തോഷ് വര്‍മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന 'എന്താണെന്നറിയില്ല' എന്ന പാട്ടിന് സമൂഹമാധ്യമങ്ങളില്‍ മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിരുന്നു.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്,സജീവ് പി കെ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അല്‍ഫാസ് ജഹാംഗീര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

അണിയറയിലുള്ള മറ്റുള്ളവര്‍ :- എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സുധീര്‍ അമ്പലപ്പാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സതീഷ് കാവില്‍ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റര്‍-വി എസ് വിശാല്‍, ആക്ഷന്‍-മാഫിയ ശശി, സൗണ്ട് ഡിസൈന്‍-എം ആര്‍ കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ജി രജേഷ്‌കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍-സുമേഷ് കുമാര്‍,കാര്‍ത്തിക്, അസിസ്റ്റന്റ് ഡയറക്ടര്‍-ആന്റോ, പ്രാഗ് സി,സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, വി എഫ്എക്‌സ്-അജീഷ് തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശിവന്‍ പൂജപ്പുര, മാര്‍ക്കറ്റിംഗ്- റംബൂട്ടന്‍. പി ആര്‍ ഒ-എ എസ് ദിനേശ്, അരുണ്‍ പൂക്കാടന്‍. അഡ്വെര്‍ടൈസ്മെന്റ് - ബ്രിങ് ഫോര്‍ത്ത്

Content Highlights: Song from Pariwar movie is trending

To advertise here,contact us