അവസാന വരവ് ആഘോഷമാക്കാൻ ദളപതി ആൻഡ് ബോയ്സ്; ജനനായകനിൽ വിജയ്‌ക്കൊപ്പം ആ മൂന്ന് സംവിധായകരും ഉണ്ടാകും

ഈ വർഷം ദീപാവലിക്കോ അല്ലെങ്കിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസ് ആയോ ആവും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന.

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ആവേശം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.

ചിത്രത്തിലെ ഒരു ഗാനത്തിൽ സംവിധായകരായ അറ്റ്ലീയും, നെൽസണും, ലോകേഷ് കനകരാജും പ്രത്യക്ഷപ്പെടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ്ക്ക് ഒരു ട്രിബ്യൂട്ട് പോലെയാകും ഈ ഗാനം അവതരിപ്പിക്കുക എന്നാണ് വാർത്തകൾ വരുന്നത്. ഗാനത്തിന്റെ ചിത്രീകരണം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ കഴിഞ്ഞ റിപ്പബ്ലിക് ഡേ പ്രമാണിച്ചാണ് പുറത്ത് വിട്ടത്. ഈ വർഷം ദീപാവലിക്കോ അല്ലെങ്കിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസ് ആയോ ആവും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം- സത്യൻ സൂര്യൻ, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷൻ- അനിൽ അരശ്, കലാസംവിധാനം- വി സെൽവ കുമാർ, കൊറിയോഗ്രാഫി- ശേഖർ, സുധൻ, വരികൾ- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ- വീര ശങ്കർ.

Content Highlights: Atlee, Lokesh, nelson to feature in Jananayakan song with Vijay

To advertise here,contact us