അഭിനയം മാത്രമല്ല നാനി നിർമിക്കുന്ന സിനിമകളും സൂപ്പർ ഹിറ്റാണ്, കയ്യടി നേടി 'കോർട്ട്'; വൈറലായി ചിത്രങ്ങൾ

സിനിമയുടെ ആദ്യ പ്രദർശനം നടക്കവേ തിയേറ്ററിന്റെ ഡോറിന് സമീപം നിന്നുകൊണ്ട് സിനിമ കാണുന്ന നാനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്

പ്രിയദർശി, ഹർഷ് റോഷൻ, ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ സിനിമയാണ് 'കോർട്ട് - സ്റ്റേറ്റ് വേഴ്സസ് എ നോബഡി'. നടൻ നാനി നിർമിച്ച് ഒരു കോർട്ട് റൂം ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ പ്രീമിയർ ഷോ ഇന്നലെ നടന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും നാനി അഭിനയിക്കുന്ന സിനിമകൾ മാത്രമല്ല നിർമിക്കുന്ന സിനിമകളും ഗംഭീരമാകുമെന്നാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്.

സിനിമയുടെ ആദ്യ പ്രദർശനം നടക്കവേ തിയേറ്ററിന്റെ ഡോറിന് സമീപം നിന്നുകൊണ്ട് സിനിമ കാണുന്ന നാനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമയുടെ പ്രദർശനത്തിന് ശേഷം അഭിനേതാക്കളെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്ന നാനിയെയും ചിത്രങ്ങളിൽ കാണാം. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത പ്രിയദർശി, ഹർഷ് റോഷൻ എന്നിവരുടെ പ്രകടനങ്ങൾക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. തെലുങ്കിൽ നിന്നും ഈ വർഷം എത്തിയതിൽ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നാണ് അഭിപ്രായങ്ങൾ.

നാനിയുടെ വാൾ പോസ്റ്റർ സിനിമാസ് ആണ് കോർട്ട് നിർമിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റാം ജഗദീഷ് ആണ്. രാം ജഗദീഷ്, കാർത്തികേയ ശ്രീനിവാസ്, വംശിധർ സിരിഗിരി എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം വിജയ് ബൾഗാനിൻ കൈകാര്യം ചെയ്യുന്നു. കാർത്തിക ശ്രീനിവാസ് ആർ ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

Content highlights: Nani film gets good response actors pics goes viral

To advertise here,contact us