എങ്ങനെയാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് ഓക്കേ പറഞ്ഞത്?, പ്രതീക്ഷ തെറ്റിച്ചില്ല, ഏജൻ്റിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനമുയര്‍ന്നില്ലെങ്കിലും കഥാപാത്രസൃഷ്ടിയും സന്ദര്‍ഭങ്ങളും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു

അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് 'ഏജൻ്റ്'. ഒരു സ്പൈ ആക്ഷൻ ചിത്രമായി ഒരുങ്ങിയ ഏജന്റിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിറയെ ട്രോളുകളും സിനിമ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. മോശം പ്രതികരണമാണ് ഒടിടിയിലും സിനിമയ്ക്ക് ലഭിക്കുന്നത്.

Hats off to the people who were able to complete watching Agent in theaters#Agent#AyyagareNo1 If he continues to make many more movies like Agent

#Agent #Mammootty Managed to watch 1 hour before realizing my Star Health insurance doesn’t cover this kind of suffering.Akkineni ഒക്കെ ഇങ്ങനെ അഭിനയിക്കുന്നത് മനസ്സിലാക്കാം, പക്ഷെ മമ്മൂക്ക 😵‍💫🤦 pic.twitter.com/NHwAZ78aZw

കാഴ്ചക്കാർക്ക് തലവേദന നൽകുന്ന സിനിമയാണ് ഏജന്റ് എന്നും ഈ ചിത്രം പരാജയമായതിൽ അത്ഭുതമൊന്നും ഇല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും ട്രോളുകൾ ലഭിക്കുന്നുണ്ട്. കോവിഡിന് ശേഷം മികച്ച സിനിമകളും കഥാപാത്രങ്ങളും മാത്രം ചെയ്തുപോരുന്ന മമ്മൂട്ടി എങ്ങനെയാണ് ഈ സിനിമയ്ക്ക് ഓക്കേ പറഞ്ഞത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പ്രേക്ഷകർ എക്സിലൂടെ പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിക്കുന്നത്. പതിവ് പോലെ അഖിൽ അക്കിനേനിയുടെ മോശം പ്രകടനം ആണ് സിനിമയിലെത് എന്നും കമന്റുകളുണ്ട്. ചിത്രത്തില്‍ മമ്മൂട്ടി റോ ചീഫ് കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്.

My opinion on #Agent pic.twitter.com/1v18MFEbC6

#Agent ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🫡അതും ഫാൻസ്‌ ഷോ വൈബിൽ കൂടെ ആവുബോൾ 🔥 pic.twitter.com/fOYAI4VPIS

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനമുയര്‍ന്നില്ലെങ്കിലും കഥാപാത്രസൃഷ്ടിയും സന്ദര്‍ഭങ്ങളും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പല സീനുകളും മീമായും ട്രോളായുമായിരുന്നു കൂടുതല്‍ വൈറലായത്. ഹിപ്പ് ഹോപ്പ് തമിഴാ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് നവീന്‍ നൂലിയാണ്. ക്യാമറ റസൂല്‍ എല്ലൂരും കലാസംവിധാനം അവിനാഷ് കൊല്ലയും ആയിരുന്നു. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മിച്ചത്.

Content Highlights: Mammootty Akhil Akkineni film Agent gets trolled after OTT release

To advertise here,contact us