എന്നാ പിന്നെ ഐശ്വര്യമായി തുടങ്ങുകയല്ലേ, ലോകേഷിനെ കണ്ട് ഡീൽ ഉറപ്പിച്ച് 'ദില്ലി'

'ദില്ലി' തിരിച്ചെത്തുന്നുവെന്ന വാർത്ത കാർത്തി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

സിനിമാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി. കാർത്തി നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് നേടിയത്. സിനിമയുടെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കൈതി 2 വിന് തുടക്കമാക്കുകയാണ്. ലോകേഷുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ച് 'ദില്ലി' തിരിച്ചെത്തുന്നുവെന്ന വാർത്ത കാർത്തി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. 'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ലോകേഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് രജനികാന്ത് നായകനാകുന്ന കൂലി ആണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ തന്നെ കൈതി 2 ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

DILLI RETURNSLet it be another fantastic year @Dir_Lokesh@DreamWarriorpic @KvnProductions pic.twitter.com/sLLkQzT0re

കൂലി സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ രജനികാന്ത് അടക്കം പല പ്രധാന കഥാപാത്രങ്ങളുടെയും പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. കൂലി എല്‍സിയുവിന്റെ ഭാഗമല്ലെന്നും ഇത് ഒരു സ്റ്റാന്‍ഡ്എലോണ്‍ സിനിമയാണെന്നും ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Karthi shares the news that Kaithi 2 is starting

To advertise here,contact us