കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര് ഓണ് ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പാണ് സിനിമ നടത്തുന്നത്. സിനിമ ഇതിനോടകം 50 കോടി ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കുഞ്ചാക്കോ ബോബന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ചിത്രം മാറി. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസിനെപ്പറ്റിയുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മാർച്ച് 20 ന് നെറ്റ്ഫ്ലിക്സിലൂടെ ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഈ വർഷം കേരള ബോക്സ് ഓഫീസിൽ നിന്ന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ചിത്രമായി ഓഫീസർ ഓൺ ഡ്യൂട്ടി മാറി. 27 കോടിയാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആസിഫ് അലി സിനിമയായ രേഖാചിത്രത്തിനെ മറികടന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഈ നേട്ടം കൈവരിച്ചത്. 26.85 കോടിയാണ് രേഖാചിത്രം നേടിയത്. അതേസമയം രേഖാചിത്രം 75 കോടിയിലേറെ ആഗോളതലത്തില് നേടിയിട്ടുണ്ട്. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്ന് റിലീസായിട്ടുണ്ട്.
Puthiya officer etheetund, stand in line and salute 🫡Watch Officer on Duty on Netflix, out 20 March in Malayalam, Hindi, Telugu, Tamil, Kannada#OfficerOnDutyOnNetflix pic.twitter.com/1Y8O7aK3ln
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര് ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയുടെ സംവിധാനം നിർമ്മാണം. 'പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.
Content highlights: Officer on Duty OTT release date announced