പക്കാ കൊമേർഷ്യൽ എന്റർടെയ്നർ, വിക്രം സാറിന്റെ ഏറ്റവും മികച്ച സിനിമ; വീര ധീര സൂരനെക്കുറിച്ച് നിർമാതാവ്

മാർച്ച് 20 ന് വീര ധീര സൂരന്റെ ട്രെയ്‌ലറും പാട്ടും പുറത്തിറങ്ങുമെന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. ചിത്രം മോഹൻലാൽ സിനിമയായ എമ്പുരാനൊപ്പം മാർച്ച് 27 ന് പുറത്തിറങ്ങും. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള നിർമാതാവ് ഷിബു തമീൻസിന്റ വാക്കുകളാണ് വൈറലാകുന്നത്.

ഒരു പക്കാ കൾട്ട് കൊമേർഷ്യൽ സിനിമയാകും വീര ധീര സൂരൻ എന്നും ചിയാൻ വിക്രം സാറിന്റെ മികച്ച വർക്കുകളിൽ ഒന്നാകും ഈ സിനിമയെന്നും ഷിബു തമീൻസ് എക്സിൽ കുറിച്ചു. 'ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആണിത്. എസ് യു അരുൺകുമാറിന് നന്ദി. സെൻസറിലേക്ക് അയക്കുന്നതിന് മുമ്പ് QUBE സിനിമയിൽ അദ്ദേഹത്തിൻ്റെ മികച്ച ക്രാഫ്റ്റ് വീര ധീര സൂരനിലൂടെ ഞങ്ങൾക്ക് കാണിച്ചുതന്നു. മാർച്ച് 27 മുതൽ തിയേറ്ററുകളിൽ ആരാധകരുടെയും പ്രേക്ഷകരുടെയും കരഘോഷങ്ങൾ കാണാൻ കാത്തിരിക്കുന്നു', എന്നാണ് ഷിബു തമീൻസ് പറഞ്ഞത്.

Most happiest moments 🤗🙏Tnx to most talented and truest #SUArunkumar ( THE WRITER-DIRECTOR) on showing us his outstanding craft #VeeraDheeraSooran at QUBE cinema before sending the content to censorA raw, cult -commercial from @chiyaan One of Sir’s top most Await… pic.twitter.com/bbt19ugkKx

മാർച്ച് 20 ന് വീര ധീര സൂരന്റെ ട്രെയ്‌ലറും പാട്ടും പുറത്തിറങ്ങുമെന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിക്രം സിനിമയായതിനാൽ ട്രെയ്‌ലർറിലീസ് ചെയ്യുന്നതിലൂടെ അത് ഹൈപ്പ് കൂട്ടാൻ സഹായകമാകും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Content Highlights: Producer Shibu Thameens appreciates Vikram's Veera Dheera Sooran

To advertise here,contact us