ബേസിൽ നീ പെരിയ നടികൻ യാ…; 'പൊൻമാൻ' തന്നെ എന്ന് സമ്മതിച്ച് തമിഴ് സിനിമാപ്രേമികളും

ബേസിൽ ജോസഫിന്റെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ സിനിമയ്ക്ക് തമിഴ് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മികച്ച തിരക്കഥയും സംവിധാനവും അഭിനയവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമയാണ് പൊൻമാൻ എന്ന് തമിഴ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ബേസിൽ ജോസഫിന്റെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. വളരെ കോംപ്ലക്സ് ആയ കഥപറച്ചിലിനെ പ്രേക്ഷകരെ ആകർഷിക്കും വിധം അവതരിപ്പിച്ച സംവിധായകൻ ജ്യോതിഷ് ശങ്കറിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

#PONMAN : SIMPLY THARAM🔥Basil Joseph Nee Periya Nadiganyaa💪🏽SIRAPANA THARAMANA SEIGA!! pic.twitter.com/SV61UX3ivm

நான் ஒன்னும் பெரிய ஆள் கிடையாது.ஆனா ஒரு வாய்ப்பு கிடைச்சாலும் போராடி ஜெயிச்சுடுவேன் ...BasilJoseph ... ♥️#PonMan pic.twitter.com/pbiFwegbQZ

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്.

ദീപക് പറമ്പോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ.

Content Highlights: Ponman getting huge response from Tamil audience

To advertise here,contact us