ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ഭയപ്പെടുത്തി കയ്യിലെടുത്ത സംവിധായകനാണ് രാഹുൽ സദാശിവൻ. മമ്മൂട്ടി ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പ്രണവ് മോഹൻലാലുമൊത്താണ് രാഹുലിന്റെ അടുത്ത സിനിമയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ആണ് പുറത്തുവരുന്നത്.
ഏപ്രിൽ 2 ന് വടകരയിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഭ്രമയുഗത്തിന്റെ നിര്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഭ്രമയുഗത്തിന് സംഗീതം നൽകിയ ക്രിസ്റ്റോ സേവ്യർ തന്നെയാണ് ഈ പ്രണവ് മോഹൻലാൽ സിനിമയ്ക്കും സംഗീതം ഒരുക്കുക. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്. പ്രശസ്ത ആർട്ട് ഡയറക്റ്റർ ആയ ജ്യോതിഷ് ശങ്കർ ആണ് സിനിമയുടെ ആർട്ട് വർക്കുകൾ ഒരുക്കുന്നത്. ഹൊറര് ത്രില്ലര് ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസം നീണ്ടു നിൽക്കും.
#CineLocoExclusive : The Upcoming Horror Mystery Flick from #RahulSadasivan & #PranavMohanlal is having the same #Bhramayugam Team ✌DOP - Shehnad Jalal ISCMusic - Christo Xavier Art director - Jyotish ShankarEditor - Shafeek Muhammed AliBankrolled by Night Shift Studios… https://t.co/2PyYAH5fWG pic.twitter.com/B7Vds0F2K9
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിലായിരുന്നു പ്രണവ് ഒടുവില് അഭിനയിച്ചത്. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അതേസമയം, പ്രശസ്ത ഹോളിവുഡ് യൂട്യൂബർ ആയ ജോൺ വാൽഷിൻ്റെ ഭ്രമയുഗം റിവ്യൂ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പ്രശസ്ത ഹോളിവുഡ് യൂട്യൂബർ ആയ ജോൺ വാൽഷിൻ്റെ ഭ്രമയുഗം റിവ്യൂ. മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്.
Content Highlights: Rahul sadasivan - Pranav Mohanlal film to start next month