കെജിഎഫും കാന്താരയും ഉണ്ടാക്കിയ ഓളം മറികടക്കുമോ? കർണാടകയിൽ എമ്പുരാൻ വിതരണം ഏറ്റെടുത്ത് ഹോംബാലേ

കെജിഎഫ് സീരീസ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ച ഹോംബാലേ ഫിലിംസ് കർണാടകയിൽ എമ്പുരാൻ എത്തിക്കും

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നതാണ് എമ്പുരാനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത.

കെജിഎഫ് സീരീസ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ച ഹോംബാലേ ഫിലിംസ് കർണാടകയിൽ ഉടനീളം വമ്പൻ റിലീസായി എമ്പുരാൻ എത്തിക്കും. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്.

Delighted to associate with my longtime partners Hombale Films as the distribution partner for #L2E #EMPURAAN in Karnataka. Hitting theatres worldwide on 27th March 2025. Malayalam | Tamil | Hindi | Telugu | Kannada #March27 @mohanlal #MuraliGopy @antonypbvr @aashirvadcine… pic.twitter.com/DJbtOsVlAO

കേരളത്തിന് പുറത്തും സിനിമയ്ക്ക് റെക്കോർഡ് കളക്ഷൻ സ്വന്തമാക്കാൻ പറ്റുമെന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്. മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആശിർവാദും മറ്റ് സംസ്ഥാനങ്ങളിൽ പ്രമുഖ വിതരണക്കമ്പനികളുമാണ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Content Highlights:  Homebale filims takes over distribution of Empuran in Karnataka

To advertise here,contact us