മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ജോർജുകുട്ടി വീണ്ടും എത്തുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് മോഹൻലാൽ. എമ്പുരാൻ സിനിമയുടെ പ്രമോഷൻ ഭാഗമായി ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ദൃശ്യം 3 ഉറപ്പായും വരും. അണിയറയിൽ സിനിമ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് ഏറെക്കുറെ റെഡി ആണ്. ഫൈനൽ ആയിട്ടില്ല ജിത്തു ആണ് ബാക്കി കാര്യങ്ങൾ പറയേണ്ടത്. എന്തായാലും ദൃശ്യം 3 വരും. ഒരുപാട് പേർ സിനിമയെക്കുറിച്ച് ചോദിക്കുന്നുണ്ട്. വർക്കുകൾ പുരോഗമിക്കുന്നുണ്ട്,' മോഹൻലാൽ പറഞ്ഞു.
Lalettan when asked about the progress in the script of Drishyam 3 ❗ pic.twitter.com/sU2YCBQn3D
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച രണ്ട് പതിപ്പുകൾക്ക് ശേഷമാണ് ദൃശ്യം 3 എത്തുന്നത്. ജീത്തു ജോസഫ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞിരുന്നു. 2021ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പും ബോക്സോഫിൽ തരംഗമായിരുന്നു.
Content Highlights: Mohanlal shares Drishyam 3 update