മഹേഷ് ബാബുവിനൊപ്പം സൈറ്റ് വിസിറ്റിന് പോയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല; രാജമൗലി ചിത്രത്തെക്കുറിച്ച് പൃഥ്വി

സെറ്റിൽ നിന്ന് ലീക്കായ ചിത്രങ്ങൾ ഞാനും കണ്ടിരുന്നു. ഇനി മഹേഷ് ബാബുവിനൊപ്പം സൈറ്റ് വിസിറ്റിന് ഒഡിഷയിൽ പോയതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല

എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. നടന്‍‌ പൃഥ്വിരാജ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് മഹേഷ് ബാബുവിനൊപ്പം നടന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും ലീക്കായിരുന്നു. ഇതുവരെ സിനിമയുടെ ഭാഗമാണെന്ന് പൃഥ്വി സമ്മതിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മഹേഷ് ബാബുവിനൊപ്പം സൈറ്റ് വിസിറ്റിന് പോയതെന്ന് പറഞ്ഞാൽ ഇനി ആരും വിശ്വസിക്കിലെന്നും രാജമൗലി ചിത്രത്തക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഔദ്യോഗികമായി സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെക്കുമെന്നും പറയുകയാണ് പൃഥ്വിരാജ്.

'സെറ്റിൽ നിന്ന് ലീക്കായ ചിത്രങ്ങൾ ഞാനും കണ്ടിരുന്നു. ഇനി മഹേഷ് ബാബുവിനൊപ്പം സൈറ്റ് വിസിറ്റിന് ഒഡിഷയിൽ പോയതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പെട്ടന്ന് തന്നെ ആ സിനിമയെക്കുറിച്ച് സംസാരിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീഷിക്കുന്നത്. ഒരു വർഷത്തിന് മുകളിലായി ഞാൻ ആ സിനിമയുടെ ഭാഗമായിട്ട്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക കാര്യങ്ങൾ അണിയറപ്രവർത്തകർ പങ്കുവക്കുമെന്നാണ് കരുതുന്നത്,' പൃഥ്വിരാജ് പറഞ്ഞു.

Soon... Hopefully ! 🤞Dont Watch Leaks. Dont Spoil the Film For urself - @PrithviOfficial about working in #SSMB29 pic.twitter.com/WAmoYfArQQ

ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights:  Prithviraj talks about Rajamouli's film

To advertise here,contact us