ദളപതിയുടെ ബിജിഎം കോപ്പിയടിച്ചാൽ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; ട്രോൾപൂരമായി സണ്ണി ഡിയോളിൻ്റെ 'ജാട്ട്' ടീസർ

തമൻ അനിരുദ്ധിന്റെ മ്യൂസിക് കോപ്പി അടിച്ചെന്നും പക്ഷേ പ്രേക്ഷകർ ഇത്ര വേഗം കണ്ടുപിടിക്കുമെന്ന് അവർ കരുതികാണില്ലെന്നും കമന്റുകളുണ്ട്

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോൾ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ജാട്ട്'. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനിയാണ് ചിത്രം ഒരുക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന ലേബലിലെത്തുന്ന സിനിമയുടെ ട്രെയ്‌ലർ അപ്‌ഡേറ്റിലെ ബിജിഎം ആണ് ഇപ്പോൾ ട്രോളുകൾക്ക് ഇരയായിരിക്കുന്നത്.

ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ അന്നൗൻസ് ചെയ്തുകൊണ്ട് ജാട്ടിന്റെ അണിയറപ്രവർത്തകർ പത്ത് സെക്കന്റ് മാത്രം നീളമുള്ള ഒരു ടീസർ ഇറക്കിയിരുന്നു. എന്നാൽ ഈ ടീസറിലെ ബിജിഎം വിജയ് ചിത്രമായ മാസ്റ്ററിലെ പശ്ചാത്തലസംഗീതത്തിനോട് വളരെ സാമ്യം തോന്നുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. മാസ്റ്ററിലെ ദളപതി വിജയ്‌യുടെ ഇൻട്രോ തീമിനോട് സാമ്യമുള്ളതാണ് ജാട്ടിലെ ബിജിഎം. തമൻ എസ് ആണ് ജാട്ടിനായി സംഗീതം ഒരുക്കുന്നത്. ആരുമറിയാതെ തമൻ അനിരുദ്ധിന്റെ മ്യൂസിക് കോപ്പി അടിച്ചെന്നും പക്ഷേ പ്രേക്ഷകർ ഇത്ര വേഗം കണ്ടുപിടിക്കുമെന്ന് അവർ കരുതികാണില്ലെന്നും കമന്റുകളുണ്ട്. വലിയ വിമർശനങ്ങളാണ് ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Guysss ഇത് അത് അല്ലേ 🫠🙃Ulla Vanthaa powerudii... Anna yaaru thalapathyy#Thamman #Anirudh #JaatTrailer pic.twitter.com/KTsKbmBCAO

Master BGM 😃😃😃 pic.twitter.com/AYUBHvBEPV

രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, അജയ് ഘോഷ്, ദയാനന്ദ് ഷെട്ടി, ജഗ്പതി ബാബു, ബബ്ലൂ പൃഥ്വിരാജ് എന്നിവരായിരിക്കും സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല അനൽ അരസു, രാം-ലക്ഷ്മൺ, നാഗ വെങ്കട്ട് നാഗ, പീറ്റർ ഹെയ്ൻ എന്നെ ആക്ഷൻ ഡയറക്ടർമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ആറ് വില്ലന്മാരും മികച്ച ആക്ഷൻ ഡയറക്ടർമാരുമെല്ലാമായി ആക്ഷൻ സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാകും സിനിമ എന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ ശരീരത്തിലുടനീളം രക്തക്കറകളുമായി ഒരു വലിയ ഫാൻ കയ്യിൽ പിടിച്ചിരിക്കുന്ന സണ്ണി ഡിയോളിന്റെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

Master BGM....డిటో Yes! #Jaatpic.twitter.com/cdTJsWDCX0

ഏപ്രിൽ പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

Content Highlights: Jaat teaser copied Master BGM gets trolled by Vijay fans

To advertise here,contact us