വിക്രം ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന് സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്. മാർച്ച് 27 ന് സിനിമ റിലീസ് ചെയ്യും. അന്ന് തന്നെയാണ് മോഹൻലാൽ നായകനാകുന്ന എമ്പുരാനും തിയേറ്ററുകളിലെത്തുന്നത്. രണ്ട് ചിത്രവും ഒരു ദിവസം തിയേറ്ററിൽ എത്തുന്നതിക്കുറിച്ച് പറയുകയാണ് സുരാജ്.
'ഒരുപാട് സന്തോഷം മാർച്ച് 27 ന് രണ്ട് സിനിമകൾ എത്തും. അതിൽ രണ്ടിലും അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ട്. ഭാഗ്യമായി കരുതുന്നു. മാർച്ച് 27 ന് സിനിമകൾ റിലീസ് ചെയ്യുമ്പോൾ എമ്പുരാൻ സൂപ്പർ ഹിറ്റ്, വീര ധീര സൂരൻ സൂപ്പർ ഹിറ്റ്. വിക്രം സാറിനെ സംബന്ധിച്ചിടത്തോളം ഒരു ഹിറ്റ് ലാലേട്ടനും ഒരു ഹിറ്റ് എനിക്ക് രണ്ട് ഹിറ്റ്,' സുരാജ് വെഞ്ഞാറൻമൂട് പറഞ്ഞു. വീര ധീര സൂരന് പ്രമോഷൻ ചടങ്ങിലാണ് പ്രതികരണം.
' On March 27th , #Empuraan SuperHit ,#VeeraDheeraSooran SuperHit ' 🔥' For #ChiyaanVikram Only 1 Hit, For #Mohanlal Only 1 Hit , For Me 2 Hits ' 😅❤️🔥Actor #SurajVenjaramoodu on both his films releasing on March 27th 🙌🏾 pic.twitter.com/KoMUS4OHSN
അതേസമയം, ചിത്തയ്ക്ക് ശേഷം എസ് യു അരുണ്കുമാര് സംവിധാനം ചെയ്യുന്ന സിനിമയെന്ന സിനിമയാണ് വീര ധീര സൂരന്. ചിയാന് വിക്രം നായകനായി എത്തുന്ന ചിത്രത്തിന് മുമ്പ് താത്കാലികമായി ചിയാന് 62 എന്നായിരുന്നു പേരിട്ടിരുന്നത്. മാർച്ച് 27 ന് മോഹൻലാൽ ചിത്രം എമ്പുരാനൊപ്പമാണ് വീര ധീര സൂരന് തിയേറ്ററുകളിലെത്തുന്നത്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Suraj talks about getting two hits on March 27th