ഇത്തവണ ഫീല്‍ ഗുഡോ ത്രില്ലറോ!? ആസിഫ് അലി-ജിസ് ജോയ് ടീം വീണ്ടും

പേരിടാത്ത ചിത്രം പാസ്‌പോര്‍ട്ടിന്റെ ഡിസൈനിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്

ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആസിഫ് അലി-ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സ്, കാലിഷ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍, വേണു ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി-സഞ്ജയ് ടീം ആണ്. 'ഇന്നലെ വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് - ആസിഫ് അലി ടീമിന് വേണ്ടി ബോബി-സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു പാസ്‌പോര്‍ട്ടിന്റെ ഡിസൈനിലാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. കാനഡയിലേക്കുള്ള യാത്രയിലാണെന്ന സൂചന നല്‍കുന്ന ബോര്‍ഡിംഗ് ബാസും ഇതിനൊപ്പമുണ്ട്.

ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി-ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രമാണിത്. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സ്, കാലിഷ് പ്രൊഡക്ഷന്‍സ് എന്നിവയുടെ അഞ്ചാം നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വര്‍ഷം തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മികച്ച പ്രോജക്ടുകളാണ് ആസിഫ് അലിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആഭ്യന്തര കുറ്റവാളി ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ജീത്തു ജോസഫ് ചിത്രം മിറാഷ്, ാേഹിത്ത് വിഎസിന്റെ ടിക്കി ടാക്ക, താമര്‍ കെവിയുടെ സര്‍ക്കീട്ട് തുടങ്ങിയ ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങാനുള്ളത്.

Content Highlights: Asif Ali-Jis Joy team announces new film with Bobby-Sanjay

To advertise here,contact us