സിനിമകളിലെ കഥാപാത്രങ്ങളും പ്രകടനങ്ങളും പോലെ തന്നെ ആരാധകരുണ്ട് മോഹൻലാലിൻറെ ഓഫ് സ്ക്രീൻ വീഡിയോകൾക്കും. തമാശ നിറഞ്ഞ ഉത്തരങ്ങളും എക്സ്പ്രെഷനുകളുമായി മോഹൻലാൽ എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ എമ്പുരാന്റെ ചെന്നൈ പ്രൊമോഷനിടെയുള്ള മോഹൻലാൽ മുഹൂർത്തങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിനിമയുടെ പ്രസ് മീറ്റ് ഇന്നലെ ചെന്നൈയിലെ സത്യം സിനിമാസിൽ നടന്നിരുന്നു. പ്രൊമോഷൻ ചടങ്ങിനിടെ പുറത്ത് എല്ലാരുമായി കൂടി നിൽക്കുമ്പോൾ ടൊവിനോയെ നോക്കി മോഹൻലാൽ മുഖം കൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. അത് കണ്ട് ടൊവിനോ ചിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. മലയാളത്തിലെ അഭിമുഖങ്ങളിൽ വളരെ സീരിയസ് ആയി ഇരുന്ന മോഹൻലാൽ തമിഴ്നാട്ടിൽ ചെന്നപ്പോൾ വൻ വൈബിൽ ആണല്ലോ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ഏട്ടൻ ഫുൾ ചിൽ മൂഡിൽ ആണല്ലോ എന്ന് എക്സിൽ പലരും കുറിക്കുന്നുണ്ട്. എന്തായാലും നിമിഷനേരങ്ങൾ കൊണ്ടാണ് ഈ വീഡിയോ ട്രെൻഡ് ആയിരിക്കുന്നത്. വീഡിയോയിൽ പൃഥ്വിരാജിനെയും കാണാം.
A10 ഫുൾ chill മൂഡ് 😹🤍#Mohanlal #Empuraan pic.twitter.com/e6Ik2MTlUu
മികച്ച ബുക്കിംഗ് ആണ് എമ്പുരാന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. ഒപ്പം പുറത്തിറങ്ങുന്ന വിക്രം സിനിമയായ വീര ധീര സൂരനെക്കാൾ ബുക്കിംഗ് ആണ് എമ്പുരാന് കിട്ടുന്നത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് എമ്പുരാനിലേതെന്ന് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. മാര്ച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിന്റെ അഡ്വാന്സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള് ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള് പിന്നിട്ടപ്പോള് തന്നെ 645K ടിക്കറ്റുകള് ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന് വഴി മാത്രം ഇന്ത്യയില് വിറ്റത്.
എജ്ജാതി expression ആണ് രണ്ടും കൂടെ ഇടണത് 🤣 ലാലേട്ടൻ ഇമ്മാതിരി expression ഇടാൻ മാത്രം ടോവിനോ എന്താണാവോ പറഞ്ഞത് 😁🤣#empuraan #L2Empuraan #L2E #Mohanlal #Prithviraj #Tovino pic.twitter.com/8qwAidzo1c
ലൈക്ക പ്രൊഡക്ഷന്സ്, ആശീര്വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില് സുഭാസ്കരന്, ആന്റണി പെരുമ്പാവൂര്, ഗോകുലം ഗോപാലന് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. മാര്ച്ച് 27ന് രാവിലെ ആറ് മണി മുതല് സിനിമയുടെ ആഗോള പ്രദര്ശനം ആരംഭിക്കും.
Content Highlight : Mohanlal's cute video from empuraan promotion goes viral