തിയേറ്ററുകളില് മികച്ച പ്രതികരണം നേടി മോഹന്ലാലിന്റെ എമ്പുരാന്. ആദ്യ ഷോ കഴിയുമ്പോള് ലോകസിനിമാ നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്. ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില് മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര് പറയുന്നു. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില് വരുന്ന അഭിപ്രായങ്ങള്.
മോഹന്ലാലിന്റെ ഇന്ട്രൊയും വരുന്ന സീനുകളിലെ സ്ക്രീന് പ്രസന്സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്. സിനിമയിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും ആളുകള് പറയുന്നു. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകര് അഭിപ്രായപ്പെടുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി തിയേറ്ററുകളിലെത്തിയ എമ്പുരാന് പ്രീക്വലും സീക്വലുമാണെന്നാണ് റിപ്പോര്ട്ടുകള്.
ഇത് താണ്ട പടം 🔥🥵✅..!!!Real Fan Boy സംഭവം💥💫✨🥵🔥മലയാളത്തിന്റെ Lokesh ഉം Prashanth Neel @PrithviOfficialL3 വരുമ്പോൾ ഉണ്ടാകുന്ന ഓളം ആലോചിക്കാൻ പോലും വയ്യ 🔥🔥🥵👊ഇതിനു മേലെ Fan Boy വിരുന്നു കാണിക്കുന്നവർക്ക് Check വെക്കാം 💫✨!!!!!#Empuraan | #Mohanlal | @Mohanlal pic.twitter.com/BAFIc3jpFz
Cast, crew, and for the most part, the writing, drama, build-up, visuals, score, and whatnot, loved everything of #L2 #EmpuraanHowever, above all this, sincere thanks to #MuraliGopy and @PrithviOfficial for bringing the 2002 riots to mainstream commercial cinema, long due 🙏
അതേസമയം സിനിമയുടെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര് പറയുന്നത് സിനിമയുടെ സസ്പെന്സ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളില് സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളളവരുടെ ആവേശം തല്ലി കെടുത്തുന്ന രീതിയില് റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകര് അഭിപ്രായപ്പെടുന്നു.
Justice served for the tag 'Sequel of Lucifer'. Brilliant stroy telling and presentation, same as Lucifer every character have the depth and importance. Stadium mode enabled finally 😭Lalettan as KA and stepehen 🥹 Raju bhai as zayed Masood, dop 🔥🔥🔥🔥 #Empuraan
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള് ദൈര്ഘ്യവുമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്ഘ്യം 2 മണിക്കൂര് 52 മിനിറ്റ് ആയിരുന്നെങ്കില് എമ്പുരാന്റെ ദൈര്ഘ്യം 2 മണിക്കൂര് 59 മിനിറ്റ് 59 സെക്കന്റ് ആണ്. വമ്പന് സിനിമാ നിര്മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്ണാടക ഡിസ്ട്രിബ്യൂഷന് ഏറ്റെടുത്തിരിക്കുന്നത്. ദില് രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില് വിതരണം ചെയ്യുമ്പോള്, അനില് തടാനി നേതൃത്വം നല്കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്ത്ത് ഇന്ത്യയില് എത്തിക്കുന്നത്. കേരളത്തില് ആശിര്വാദും തമിഴ്നാട്ടില് ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Empuraan First show response