മലബാറിന്റെ സംഗീത പ്രേമികള്‍ക്ക് ഇനി ആഘോഷരാവ്; മെഗാ മ്യൂസിക് ഈവന്റ്

ഓണ്‍ലൈക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

മലബാറിന്റെ സംഗീത പ്രേമികള്‍ക്ക് ഇനി ആഘോഷരാവ്. മെഗാ മ്യൂസിക് ഇവന്റുമായി മാറാപ്പ് കണ്‍സേര്‍ട്ട് എത്തുന്നു. മെറ്റാലിക്ക ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും നന്മ ചാരിറ്റബില്‍ ട്രസ്റ്റ് മണലായയും റിപ്പോര്‍ട്ടര്‍ ടിവിയും ചേര്‍ന്നാണ് ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്.

ഇന്ന് കേരളത്തിലെ യുവാക്കളുടെ ഹരമായ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരന്‍ വേടനും ഒപ്പം രണ്ടു തലമുറകളുടെ സിരകളില്‍ സംഗീതത്തിന് പുതിയ താളഭാവങ്ങള്‍ സമ്മാനിച്ച ജാസി ഗിഫ്റ്റും ഒന്നിച്ചെത്തുന്നതോടെ ഈ വരുന്ന ഏപ്രില്‍ 19ന് മലപ്പുറം പെരിന്തല്‍മണ്ണ നഗരത്തില്‍ ആഘോഷത്തിന്റെ ആര്‍പ്പുവിളി ഉയരുകയാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വീടില്ലാത്തവര്‍ക്കും താങ്ങും തണലുമായി ഒരു നാടിന്റെ കൂട്ടായ്മയായ നന്മ ചാരിറ്റബില്‍ ട്രസ്റ്റും, നാടിന്റെ ഏതാവശ്യത്തിനും കൂടെ നില്‍ക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയുമായ മെറ്റാലിക്ക ക്ലബും ചേര്‍ന്ന് നടത്തുന്ന ഈ പരിപാടിയുടെ സമ്പൂര്‍ണ്ണ വിജയത്തിന് എല്ലാവരുടെയും സഹകരണം വേണമെന്ന് സംഘാടകര്‍ അറിച്ചയിച്ചു. പരിപാടിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

Content highlights: Marap mega news event malappuram

To advertise here,contact us