നാനിയുടെ അർജുൻ സർക്കാർ വിയർക്കും; 'ഹിറ്റ് ത്രീ'യിൽ കാമിയോയിൽ എത്തുന്നത് ഈ വമ്പൻ താരം?

സസ്‌പെൻസും ട്വിസ്റ്റും ഒപ്പം നിറയെ വയലൻസും നിറഞ്ഞ സിനിമയാകും 'ഹിറ്റ് ചാപ്റ്റർ ത്രീ' എന്ന സൂചനയാണ് ടീസർ നൽകുന്നത്

മികച്ച തിരക്കഥയുടെ പിൻബലത്താലും ട്വിസ്റ്റുകളും സസ്പെൻസുകളും കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച സിനിമയായിരുന്നു തെലുങ്ക് ചിത്രമായ 'ഹിറ്റ് ചാപ്റ്റർ വൺ'. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സ്വഭാവത്തിൽ പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിലും വളരെ നല്ല കുതിപ്പാണ് ഉണ്ടാക്കിയത്. നടൻ നാനി ആയിരുന്നു ചിത്രം നിർമിച്ചത്. ചിത്രം മികച്ച വിജയം നേടിയതിനെ തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഇറങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സിനിമയുടെ മൂന്നാം ഭാഗം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. നാനി നായകനായി എത്തുന്ന ഹിറ്റ് 3 മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്.

ചിത്രത്തിന്റെ അവസാനം നടൻ കാർത്തി ഒരു കാമിയോ വേഷത്തിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ ഹിറ്റ് നാലാം ഭാഗത്തിൽ നായകനായി എത്തുന്നത് കാർത്തിയാകും എന്നും സൂചനയുണ്ട്. നേരത്തെ ഹിറ്റ് നാലാം ഭാഗം തമിഴിൽ ആകും ചെയ്യുന്നതെന്നും മൂന്നാം ഭാഗത്തിന്റെ അവസാനം തമിഴിൽ നിന്നൊരു നടൻ കാമിയോ വേഷത്തിൽ എത്തുമെന്നും നാനി പറഞ്ഞിരുന്നു. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറെയാണ് ചിത്രത്തിൽ നാനി അവതരിപ്പിക്കുന്നത്. സസ്‌പെൻസും ട്വിസ്റ്റും ഒപ്പം നിറയെ വയലൻസും നിറഞ്ഞ സിനിമയാകും 'ഹിറ്റ് ചാപ്റ്റർ ത്രീ' എന്ന സൂചനയാണ് ടീസർ നൽകുന്നത്. തെലുങ്കിലെ ദി മോസ്റ്റ് വയലന്റ് ചിത്രമെന്നാണ് സിനിമയെക്കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്.

Kaithi Follows Arjun Sarkaar - Confirmed pic.twitter.com/0K2eTEAWhs

#HIT3 - #Karthi - Comeo - Confirmed- Tamil actor Karthi will be playing a major cameo role in #Nani's upcoming film #HIT3, which is set to release on May 1st.- Let's wait and see if this cameo will be the lead for the film #HIT4. pic.twitter.com/3ckyHEkrxt

ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകപ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത്. സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർക്കൊപ്പം ആദ്യ രണ്ട് സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയിൽ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമയായിട്ടാണ് ഈ നാനി സിനിമ പുറത്തിറങ്ങുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്കായി സംഗീതം നൽകുന്നത് മിക്കി ജെ മേയർ ആണ്.

Content Highlights: Karthi to appear in role in Nani's HIT 3

To advertise here,contact us