285 അടി കട്ട് ഔട്ട് മറിഞ്ഞു വീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അജിത് ഫാൻസ്‌; വീഡിയോ വെെറല്‍

ആരാധകർ കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനുമെതിരെ അജിത് തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു

അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. പതിവ് പോലെ അജിത് ആരാധകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിലെ ഒരു തിയേറ്ററിനു മുന്നിൽ സ്ഥാപിക്കാനൊരുങ്ങിയ കൂറ്റൻ കട്ട് ഔട്ട് തകർന്ന് വീണു. 285 അടി നീളമുള്ള കട്ട് ഔട്ടാണ് തകർന്ന് വീണത്. ആളപായം ഇല്ല.

കട്ട് ഔട്ട് തകർന്നു വീഴുമ്പോള്‍ ആളുകള്‍‌ ഓടി രക്ഷപ്പെടു്നന വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്. ആരാധകർ കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനും എതിരെ അജിത് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ വീണ്ടും വ്യാപക വിമർശത്തിന് ഇടയാക്കിയിരിക്കുകയാണ് പ്രചരിക്കുന്ന വീഡിയോ.

Summave Fansclub la vena nu sonna aalu 🥲Ithunalla ethavathu aagirntha Cinema ve venam nu poirvaru da 😭 #AjithKumar #GoodBadUgly pic.twitter.com/DmrmouaIGa

അതേസമയം, ഗുഡ് ബാഡ് അഗ്ലി അഡ്വാന്‍സ് ബുക്കിംഗില്‍ വലിയ മുന്നേറ്റം കാഴ്ച വെക്കുന്നുണ്ട്. സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത് ഗോകുലം മൂവീസാണ്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ റൺ ടൈം രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Ajith's huge cutout erected by fans collapses

To advertise here,contact us