എമ്പുരാൻ സിനിമയ്ക്കൊപ്പം തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു നിര്മാതാവ്
ആന്റണി പെരുമ്പാവൂരിന്റേത്. വർഷങ്ങളായി മോഹൻലാലിനൊപ്പമാണ് ആന്റണി സിനിമയില് പ്രവര്ത്തിക്കുന്നത്. പലപ്പോഴും ഇരുവർക്കുമിടയിലെ സൗഹൃദം വാർത്തകളായിട്ടുമുണ്ട്. എമ്പുരാൻ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷം ആന്റണിയ്ക്ക് ആണെന്നാണ് ആരാധകർ പറയുന്നത്.
കാരണം സിനിമ 250 കോടി ക്ലബിലെത്തിയതിന് പിന്നാലെ, ഒന്നിന് പുറകെ ഒന്നായി ആന്റണിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
പൃഥ്വിരാജിനൊപ്പമുള്ള പോസ്റ്റിന് പിന്നാലെ ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരിക്കുകയാണ് ആന്റണി. മോഹൻലാൽ ആന്റണിയുടെ തോളിൽ കൈവെച്ച് കൊണ്ട് നടക്കുന്ന ചിത്രത്തിന് 'എന്നും എപ്പോഴുമെന്ന' കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന മോഹൻലാലിന്റെ കോസ്റ്റ്യൂം 'തുടരും' സിനിമയിലെ പ്രമോ സോങ് ചിത്രീകരണത്തിനിടയിൽ നിന്നുള്ളതാണെന്നാണ് ആരാധകർ പറയുന്നത്. കാരണം നേരത്തെ
ഈ കോസ്റ്റ്യൂമിൽ നിന്നുള്ള മോഹൻലാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
എന്നും എപ്പോഴും. pic.twitter.com/UAZGN1wvOX
അതേസമയം, ബോക്സ് ഓഫീസില് 250 കോടി നേടിക്കൊണ്ട് മലയാള സിനിമാചരിത്രത്തില് പുതിയ അധ്യായം എഴുതിച്ചേര്ത്തിരിക്കുകയാണ് എമ്പുരാന്. മലയാളത്തില് ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമാണ് എമ്പുരാന്. അണിയറപ്രവര്ത്തകര് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചിത്.ഈ നേട്ടത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ആന്റണി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.
പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി ആദ്യം പങ്കുവെച്ചത്. 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന ക്യാപ്ഷനും ഇതിനൊപ്പം ആന്റണി പെരുമ്പാവൂര് നല്കിയിരുന്നു.
Content Highlights: Antony Perumbavoor with a post with Mohanlal