സുകുമാർ സംവിധാനം ചെയ്ത് 2009 ൽ അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് ആര്യ 2. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയമാകുകയും ചെയ്തിരുന്നു. കേരളത്തിലും വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചരിക്കുന്നത്. അല്ലുവിന്റെ പിറന്നാൾ പ്രമാണിച്ച് ചിത്രം റീറിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് റീ റിലീസിലും ലഭിക്കുന്നത്.
ഏപ്രില് 5ന് റീറിലീസ് ചെയ്ത ചിത്രം 4.02 കോടിയാണ് ആദ്യ ദിനം നേടിയതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരുമെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രില് എട്ടിന് നടന്റെ ജന്മദിനത്തില് തിയേറ്ററുകള് നിറഞ്ഞുകവിയുമെന്നാണ് ഫാന് പേജുകള് പറയുന്നത്. റീറിലീസിന് വലിയ പ്രമോഷനൊന്നും ഇല്ലാതെ എത്തിയ ചിത്രമായിട്ട് കൂടി ആര്യ 2 നേടുന്ന കളക്ഷന് അല്ലു അര്ജുന്റെ താരപ്രഭാവത്തെയാണ് കാണിക്കുന്നത് എന്നാണ് ചിലര് അഭിപ്രായപ്പെടുന്നത്.
തിയേറ്ററിനകത്തെ ആഘോഷങ്ങൾ ആരാധകർ ചിത്രങ്ങളായും വീഡികളായും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. അല്ലു അർജുന്റെ ഡാൻസിനൊത്ത് ആടിത്തിമിർക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാവുന്നതാണ്. ചിത്രം പ്രീ സെയിലിൽ നിന്ന് മാത്രം ആദ്യ ദിനം ഒരു കോടി രൂപയിലധികം നേടിയിരുന്നു.
Only This Man @alluarjun Can Dance like This 🙏 🔥 Undoubtedly one of the India's Best Dancer pic.twitter.com/wSzFJPa0Dz
Crazy experience asala 🔥 Concerts a no match to this 🔥 @alluarjun the G.O.A.T#Arya2ReRelease #AA22 pic.twitter.com/hEZBGRsarc
ചിത്രം ഇന്ന് കേരളത്തിലും റീ റിലീസ് ചെയ്തു. തെലുങ്ക്, മലയാളം വേർഷനുകളാണ് കേരളത്തിലെത്തുന്നത്. ഇ4 എൻ്റർടെയ്ൻമെൻ്റ് ആണ് സിനിമ വീണ്ടും കേരളത്തിൽ എത്തിക്കുന്നത്. കാജൽ അഗർവാൾ, നവദീപ്, അജയ്, മുകേഷ് ഋഷി എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. സിനിമയിലെ അല്ലുവിൻ്റെ ഡാൻസ് സീക്വന്സുകള് ഇന്നും യുവാക്കൾക്കിടയിൽ പ്രശസ്തമാണ്. ടി.പ്രകാശ്, ചന്ദ്രശേഖർ ടി.രമേഷ് എന്നിവരായിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്.
പുഷ്പ 2 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് വേണ്ടിയാണ് സുകുമാറും അല്ലു അർജുനും അവസാനമായി ഒന്നിച്ചത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗല് മാത്രമാണ് പട്ടികയില് പുഷ്പയ്ക്ക് മുന്നിലുള്ളത്.
മൈത്രി മൂവി മേക്കേഴ്സാണ് പുഷ്പ നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. അല്ലു അര്ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില് സുനില്, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Allu Arjun's Arya 2 re release first day collection report