ഫഹദ് ഫാസില്‍ എസ് ജെ സൂര്യ ചിത്രം ഉപേക്ഷിച്ചു, കാരണം വ്യകത്മാക്കി നിർമാതാവ്

എസ് ജെ സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം

തമിഴിലെ സൂപ്പർ താരം എസ് ജെ സൂര്യ ഫഹദാ ഫാസിൽ നായകനാകുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്ത കൗതുകത്തോടെ ആയിരുന്നു മലയാളികൾ ഏറ്റെടുത്തിരുന്നത്. വിപിൻ ദാസ് ആയിരുന്നു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത്.ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ബഹുഭാഷ ചിത്രമായിട്ടായിരിക്കും ഈ പടം എത്തുക എന്നായിരുന്നു വിവരം. എസ് ജെ സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം. എന്നാല്‍ ഈ പടം ഉപേക്ഷിച്ചുവെന്നാണ് പുതിയ വാര്‍ത്ത. നിര്‍മ്മാതാക്കളായ ബാദുഷ സിനിമാസിന്‍റെ എന്‍എം ബാദുഷ തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഇപ്പോഴത്തെ ബജറ്റ് പ്രശ്നം അടക്കമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നും. എന്നാല്‍ പകരം ഫഹദിന്‍റെ ഒരു പടം ചെയ്യുന്നുണ്ടെന്നും അതിന്‍റെ എല്ലാ ജോലികളും പൂര്‍ത്തിയായെന്നും ബാദുഷ അറിയിച്ചു. നേരത്തെ ബാദുഷാ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാൻ , ഷിയാസ് ഹസ്സൻ എന്നിവര്‍ ചേര്‍ന്ന് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കും എന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്. അതേ സമയം ഹണി റോസിന്‍റെ ബാദുഷാ സിനിമാസിന്റെ ചിത്രം ഈ മാസം ഉണ്ടായേക്കും എന്നും എൻ.എം. ബാദുഷാ പറഞ്ഞു.

Content Highlights: Fahadh Faasil quits SJ Surya's film, producer reveals reason

To advertise here,contact us