'നിന്നെ എന്ത് വിളിക്കണം, ബജ്​രംഗാന്നോ'; വൈറലായി പഴയ ഡയലോഗ്, ചാക്കോച്ചനെ 'ഇലുമിനാറ്റി'യാക്കി സോഷ്യൽ മീഡിയ

കുഞ്ചാക്കോ ബോബൻ ഇലുമിനാറ്റിയാണോ, അടുത്തത് ചാക്കോച്ചന്റെ വീട്ടിലേക്ക് ആകും ഇ ഡി വരിക എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്

dot image

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിലെ രംഗം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയിലെ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും ഉൾപ്പെടുന്ന ഒരു കോമഡി രംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ രംഗത്തിൽ 'പിന്നെ നിന്നെ എന്നാ വിളിക്കണം, ബജ്​രംഗാന്നോ, പേര് മാറ്റിയാ ആള് മാറുവോടാ' എന്ന് കുഞ്ചാക്കോ ബോബൻ സൈജു കുറുപ്പിനോട് പറയുന്നുണ്ട്.

ഇപ്പോൾ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളോട് ഈ ഡയലോഗിനെ കൂട്ടിച്ചേർക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നടക്കുന്ന ഈ സംഭവങ്ങളെ കുഞ്ചാക്കോ ബോബന്‍ നേരത്തെ കണ്ടിരുന്നോ എന്നും കുഞ്ചാക്കോ ബോബൻ ഇലുമിനാറ്റിയാണോ അടുത്തത് ചാക്കോച്ചന്റെ വീട്ടിലേക്ക് ആകും ഇ ഡി വരിക എന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.

മാർച്ച് 27 നായിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു.

ഇതിനിടെ ആദായനികുതി വകുപ്പ് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജിനും നിര്‍മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂരിനും നോട്ടീസ് അയച്ചിരുന്നു. എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ ഓഫീസുകളിലും വീടുകളിലും ഇഡി നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇതെല്ലാം സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

Content Highlights: Kunchacko Boban old dialouge viral in social media

dot image
To advertise here,contact us
dot image