മരണാനന്തര ചടങ്ങിനിടെ ഫോട്ടോ എടുക്കാൻ വന്നു; ആരാധകരോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ

ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

dot image

അന്തരിച്ച നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിനിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകരോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ. കഴിഞ്ഞ ദിവസം നടന്ന നടന്ന പ്രാര്‍ഥനാ യോഗത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രാർത്ഥനാ യോഗത്തിനിടെ ആരാധിക ജയ ബച്ചന്റെ തട്ടി വിളിക്കുന്നത് വീഡിയോയിൽ കാണാം. തിരിഞ്ഞുനോക്കിയ ജയ ബച്ചൻ ഹസ്തദാനത്തിന് ശ്രമിച്ച സ്ത്രീയുടെ കൈ തട്ടിമാറ്റുകയും ഫോട്ടോ എടുക്കാന്‍ വ്യക്തിയെ ശകാരിക്കുകയും ചെയ്തു. നടിക്ക് തങ്ങളുടെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ലെന്നറിഞ്ഞ ദമ്പതികൾ ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ ജയ ബച്ചനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിൽ കമന്റ് ചെയ്യുന്നുണ്ട്. ഒരു മരണാന്തര ചടങ്ങിൽ ആരാധകർ കുറച്ച് കൂടി അവസരോചിതമായി പെരുമാറണമായിരുന്നു എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ ആരാധകരോട് കുറച്ച് കൂടി ശാന്തമായി പെരുമാറാമായിരുന്നു എന്നാണ് മറ്റുചിലരുടെ അഭിപ്രായം. സെൽഫി എടുക്കുന്ന ആരാധകരോട് യാതൊരു പരിഗണനയും നൽകാത്തൊരു താരമാണ് ജയ ബച്ചൻ എന്നും ചിലർ പറയുന്നു.

Content Highlights: Jaya Bachchan Gets Angry At Fans Asking For Pics At Manoj Kumar's Prayer Meet

dot image
To advertise here,contact us
dot image