'ആ 25 മിനിറ്റ് മതി പ്രേക്ഷകർക്ക് ആഘോഷിക്കാൻ'; 'വാടിവാസൽ' അപ്‌ഡേറ്റുമായി നിർമാതാവ്

സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളതും. ഇപ്പോൾ സിനിമയെക്കുറിച്ച് ഒരു വമ്പൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് കലൈപുലി എസ് താനു.

സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല സിനിമയിലെ ഒരു ഗാനം ഒരുക്കി കഴിഞ്ഞുവെന്നും അത് ഗംഭീരമാണെന്നും നിർമാതാവ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലൈപുലി എസ് താനു.

താൻ ഒരുവാരം മുന്നേ വെട്രിമാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം തന്നോട് 25 മിനിറ്റോളം സമയം കഥ പറഞ്ഞു. ആ 25 മിനിറ്റ് മതി പ്രേക്ഷകർക്ക് ആഘോഷിക്കാൻ. അത്തരത്തിലൊരു തിരക്കഥയാണ് ഒരുക്കിയിരിക്കുന്നത് എന്നും നിർമാതാവ് അഭിപ്രായപ്പെട്ടു.

വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.

Content Highlights: Producer talks about Vaadivaasal movie

To advertise here,contact us