ഇതാണ് പ്രമോഷൻ, തെരുവെങ്ങും അജിത്തിന്റെ പോസ്റ്ററുകൾ, ഗുഡ് ബാഡ് അഗ്ലിയ്ക്കായി കാത്തിരുന്ന് ജനം

സിനിമയുടെ പ്രമോഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നാടെങ്ങും ചിത്രത്തിന്റെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുകയാണ്

അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നാടെങ്ങും ചിത്രത്തിന്റെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ് പ്രമോഷൻ വീഡിയോ.

അജിത് ഫാൻസിന് വേണ്ടി സിനിമയിൽ ഒരുപാട് സർപ്രൈസുകൾ സംവിധായകൻ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ രാവിലെ ഒമ്പത് മണിക്ക് ശേഷം മാത്രമാണ് സിനിമകളുടെ ഷോകൾ ആരംഭിക്കുന്നതിന് അനുമതിയുള്ളൂ. സാധാരണഗതിയിൽ തമിഴിലെ വമ്പൻ ചിത്രങ്ങൾ തമിഴ്‌നാട്ടിൽ ഒമ്പത് മണിക്കും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുലർച്ചെ നാല് മണി മുതൽ ആരംഭിക്കുകയുമാണ് പതിവ്. എന്നാൽ അജിത് ചിത്രം രാജ്യത്തിലുടനീളം രാവിലെ ഒമ്പത് മണിക്കാകും ആരംഭിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

#GoodBadUgly Outdoor Promotions 🔥 pic.twitter.com/ZCzgtVDaJ0

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. ചിത്രത്തിൽ ഒരു വമ്പൻ കാമിയോ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സിലമ്പരസനായിരിക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിൽ എസ് ജെ സൂര്യ കാമിയോ വേഷത്തിലെത്തുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Fans were shocked to see the promotion of the movie Good Bad Ugly

To advertise here,contact us