മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രം ബസൂക്ക റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. ഉടനീളം മമ്മൂട്ടിയുടെ വൺമാൻ ഷോ തന്നെയാണ് സിനിമയിൽ കാണാനാവുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സിനിമയുടെ അവസാന 30 മിനിറ്റുകൾക്ക് മികച്ച അഭിപ്രായം തന്നെ ലഭിക്കുന്നുണ്ട്. ബസൂക്കയ്ക്ക് ടിക്കറ്റ് എടുത്ത പണം മുതലാകാൻ ഈ 30 മിനിറ്റ് മതിയെന്നാണ് ചിലർ പറയുന്നത്. സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്. എക്സ് ഉൾപ്പടെയുളള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ മെഗാസ്റ്റാർ ടൈറ്റിലിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്.
#Bazooka Last 30 min pure cinematic explosion 💥@mammukka's azhinjattam mode 😎Vishu Winner ✅ pic.twitter.com/HCUxLH95iY
Deeno Dennis Literally 🙏🏻🔥 Doesn't feel like a Debut Directional,A Well Executed Stylish https://t.co/41IvU4A9Yl & BGMs are good...Completely an Engaging film from Start to End! & Finally @mammukkaThooki adi🔥#Bazooka #Mammootty pic.twitter.com/fNuFgGv18I
എന്നാൽ സിനിമയുടെ കഥയിൽ ചിലർ അസംതൃപ്തി അറിയിക്കുന്നുമുണ്ട്. അത്രത്തോളം ത്രില്ലടിപ്പിക്കാൻ സിനിമയുടെ തിരക്കഥയ്ക്ക് കഴിയുന്നില്ല എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Bazooka movie first responses