ലോജിക്ക് മറന്നേക്ക്… ഇത് 'അജിത് മാജിക്ക്' മാമേയ്; ഗുഡ് ബാഡ് അഗ്ലിക്ക് 'ബ്ലോക്ക് ബസ്റ്റർ' റിപ്പോർട്ട്

തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ

അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിന്റെ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.

ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു.

One word, CELEBRATION 🎉Forget about logic, story etc 😜#GBU #GoodBadUgly #GoodBadUglyFDFS #AK #Ajithkumar𓃵 pic.twitter.com/itm0GSTRNX

#GoodBadUgly - A Pure Fans FEAST Career Best intro & title card for Thala 🤯Witnessed A Vintage #AjithKumar 🔥GV Prakash bgm Elevated 💣A fan boy sambhavam #AdhikRavichandran Sure shot Blockbuster 😭🔥#GoodBadUglyFDFS #GoodBadUglyreview pic.twitter.com/mXy9qHCLvK

Standing ovation from fans 🤗👑👊One word All time blockbuster 💥💯🔥 @Adhikravi thanks maamey life time settlement 🙌🥵 #GoodBadUgly #GoodBadUglyFDFS #AjithKumar pic.twitter.com/IzCTv65bBn

തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

Content Highlights: Good Bad Ugly audience response

To advertise here,contact us