വിഷു റിലീസായി മൂന്ന് മലയാള ചിത്രങ്ങള് തിയേറ്ററുകളില് എത്തിയിരിക്കുകയാണ്, മമ്മൂട്ടിയുടെ ബസൂക്ക, നസ്ലെന്റെ ആലപ്പുഴ ജിംഖാന, ബേസിലിന്റെ മരണമാസ്. മൂന്ന് ചിത്രങ്ങളും അഡ്വാന്സ് ബുക്കിങ്ങില് മികച്ച പെര്ഫോമന്സാണ് കാഴ്ച വെച്ചത്.
ഇക്കൂട്ടത്തില് ആലപ്പുഴ ജിംഖാനയിലൂടെ കരിയറിലെ മികച്ച അഡ്വാന്സ് ബുക്കിംഗാണ് നസ്ലെന് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില് നിന്നും 1.45 കോടിയാണ് ചിത്രം നേടിയത്. മമ്മൂട്ടിയുടെ ബസൂക്ക 1.50 കോടിയാണ് അഡ്വാന്സ് ബുക്കിംഗിലൂടെ നേടിയത് എന്നത് കൂടി ചേര്ത്തുവെച്ചാണ് നസ്ലെന്റെ വളര്ച്ചയെ ആരാധകര് ആഘോഷിക്കുന്നത്. പ്രേമലുവിന് ലഭിച്ച 96 ലക്ഷമാണ് അഡ്വാന്സ് ബുക്കിങ്ങിലെ നസ്ലെന്റെ ഇതുവരെയുണ്ടായിരുന്ന മികച്ച റെക്കോര്ഡ്.
ആഗോളതലത്തില് ആലപ്പുഴ ജിംഖാന 2 കോടിയാണ് അഡ്വാന്സ് ബുക്കിങ്ങില് നേടിയിരിക്കുന്നതെന്നാണ് കണക്കുകള്. ആലപ്പുഴ ജിംഖാനയുടെ ഈ നേട്ടത്തില് ഖാലിദ് റഹ്മാന് എന്ന സംവിധായകന്റെ പങ്കും ചൂണ്ടിക്കാണിക്കുന്നവര് ഏറെയാണ്. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന് ഒരുക്കുന്ന ഈ സിനിമയുടെ ടീസറും ട്രെയിലറും പാട്ടുകളുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ഖാലിദ് റഹ്മാന് തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്.
സ്പോര്ട്സ് കോമഡി ഴോണറിലെത്തുന്ന ചിത്രത്തില് ഗണപതി, ലുക് മാന് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്ലാന് ബി മോഷന് പിക്ചേഴ്സിന്റെ ബാനറില് ഖാലിദ് റഹ്മാന്, ജോബിന് ജോര്ജ്, സമീര് കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. പ്ലാന് ബി മോഷന് പിക്ചര്സിന്റെ ആദ്യ നിര്മാണ സംരംഭമാണിത്.
സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്സിസ്, ബേബി ജീന്, ശിവ ഹരിഹരന്, ഷോണ് ജോയ്, കാര്ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിന് പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്ക്കായി വരികള് എഴുതുന്നത്.
Content Highlights: Naslen gets career best adavance booking in Alappuzha Gymkhana, competing with Mammootty's Bazooka